കർചീഫ് പളനിക്ക് നേരെ പോലീസ് വെടിയുതിർത്തു

ബെംഗളൂരു : ചൊവ്വാഴ്ച രാത്രി അശോക്‌നഗർ സെമിത്തേരിയിൽ വെച്ച് കൊലക്കേസ് പ്രതിയും റൗഡിയുമായ പളനി എന്ന കർച്ചീഫ് പളനിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്താനായി പോലീസ് വെടിയുതിർത്തു.

മൂന്ന് കൊലപാതകങ്ങൾ ഉൾപ്പെടെ 22-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പളനി, അടുത്തിടെ നവംബർ 10-ന് ബെല്ലന്തൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുന്നകുമാറിനെ (35) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൂടിയാണ്. ഇയാളുടെ നേതൃത്വത്തിൽ നാല് അക്രമികൾ മുന്നകുമാറിനെ കുത്തികൊല്ലപ്പെടുത്തിയത്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പളനി നേരത്തെ രണ്ട് തവണ പോലീസിനെ ആക്രമിച്ചിരുന്നു. ഓർഗനൈസ്ഡ് ക്രൈം വിങ്-2 ലെ ഉദ്യോഗസ്‌ഥർ രാത്രി 11 മണിയോടെ സെമിത്തേരിക്ക് സമീപം ഇയാളെ കണ്ടെത്തി. എച്ച്എസ് പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി ഇയാളെ പിടികൂടാൻ ശ്രമിക്കുകന്നതിനിടെ . “പളനി അറസ്റ്റിനെ എതിർക്കുകയും, ഇൻസ്പെക്ടർ ഹരീഷ് കുമാറിനെ കഠാര കൊണ്ട് ആക്രമിക്കുകയും ഇടതു കൈമുട്ടിന് പരിക്കേൽപ്പിക്കുകയും ചെയ്തു.ആക്രമണം തടയാനും കീഴ്പ്പെടുത്താനുമായി ഇയാളുടെ ഇടതുകാലിന് നേരെ എസിപി വെടിയുതിർക്കുകയായിരുന്നു. പളനിയെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts