ക്രിസ്മസിനു മൂന്നുമാസത്തോളം ബാക്കിനിൽക്കെ ബെംഗളൂരുവിൽനിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ‌ ടിക്കറ്റ് വിൽപന തുടങ്ങി.

ബെംഗളൂരു ∙ ക്രിസ്മസിനു മൂന്നുമാസത്തോളം ബാക്കിനിൽക്കെ ബെംഗളൂരുവിൽനിന്നുള്ള ചില ദീർഘദൂര സ്വകാര്യ ബസുകളിൽ‌ ടിക്കറ്റ് വിൽപന തുടങ്ങി. നാട്ടിലേക്കു വൻതിരക്കു പ്രതീക്ഷിക്കുന്ന ഡിസംബർ 22നു പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകളിലെ റിസർവേഷനാണു തുടങ്ങിയത്. നിരക്ക് എസി ബസിൽ എറണാകുളത്തേക്ക് 1250–1650 രൂപയും കോട്ടയത്തേക്ക് 1500 രൂപയും.

യാത്രയുടെ 30 ദിവസം മുൻപാണു ദീർഘദൂര സ്വകാര്യ ബസുകളിൽ സാധാരണ റിസർവേഷൻ തുടങ്ങുക. ഇക്കുറി ക്രിസ്മസ് തിരക്കു പരമാവധി മുതലാക്കാനാണു സ്വകാര്യ ഏജൻസികൾ വളരെനേരത്തെ ടിക്കറ്റ് വിൽപന തുടങ്ങിയത്. ക്രിസ്മസിനു നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ‌ ആയതിനു പിന്നാലെയാണു സ്വകാര്യ ബസുകളിലെ റിസർവേഷൻ തുടങ്ങിയത്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഡിസംബർ 21നും 22നും ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിൽ രണ്ടായിരത്തിലേറെ പേർ വെയ്റ്റ്‌ലിസ്റ്റിലാണ്. യാത്രയുടെ 45 ദിവസം മുൻപു റിസർവേഷൻ തുടങ്ങുന്ന കേരള ആർടിസിയിൽ ക്രിസ്മസ് യാത്രയ്ക്കു ടിക്കറ്റെടുക്കാൻ ഇനിയും ഒരുമാസത്തിലേറെ കാത്തിരിക്കണം. സ്പെഷൽ ട്രെയിൻ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളുമാണു നാട്ടിലെത്താനുള്ള പ്രധാന ആശ്രയം.

വിമാനനിരക്ക് 1400 രൂപ മുതൽ

ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്കു സ്വകാര്യ എസി ബസുകളുടെ അതേനിരക്കിൽ ക്രിസ്മസിനു നാട്ടിലേക്കു വിമാന ടിക്കറ്റുകൾ ഉറപ്പാക്കാം. ഡിസംബർ 20നു ബെംഗളൂരു–കൊച്ചി റൂട്ടിൽ 1400 രൂപയാണു കുറഞ്ഞ വിമാനനിരക്ക്. നാട്ടിലേക്കു വൻ തിരക്കുള്ള ഡിസംബർ 22നു 2500 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ 2600 രൂപയാണ് ഈ ദിവസങ്ങളിലെ കുറഞ്ഞ നിരക്ക്.

  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം

വിമാനക്കമ്പനികൾ ബജറ്റ് നിരക്കിൽ ഒട്ടേറെ സർവീസുകൾ നടത്തുന്നതിനാൽ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. ക്രിസ്മസ് തിരക്കിൽ സ്വകാര്യ ബസുകളിലെ ടിക്കറ്റ് ചാർജ് 3500 രൂപ വരെ ആകാറുള്ളതിനാൽ ഇതിലും കുറഞ്ഞ നിരക്കിൽ വിമാനയാത്രയാണ് ഉചിതമെന്നു യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts