മറക്കണ്ട: ബെംഗളൂരുവിൽ ഇന്ന് മാംസ നിരോധനം: ചിക്കൻ-മട്ടൺ ഒന്നും കിട്ടില്ല!

ബെംഗളൂരു: രാമനവമി ഉത്സവത്തോടനുബന്ധിച്ച് 2025 ഏപ്രിൽ 6 മുതൽ ബെംഗളൂരുവിൽ കോഴിയിറച്ചിയും ആട്ടിറച്ചിയും ഉൾപ്പെടെ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പന ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നിരോധിച്ചു.

കോർപ്പറേഷന്റെ മൃഗസംരക്ഷണ വകുപ്പ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഉത്തരവ് പ്രകാരം, ഏപ്രിൽ 6 ന് നഗരത്തിലുടനീളം കശാപ്പുശാലകൾ, മൃഗങ്ങളെ കൊല്ലൽ, മാംസ വിൽപ്പന എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഉണ്ടായിരിക്കും.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

“ശ്രീരാമ നവമി ദിവസം മാംസ വിൽപ്പന, മൃഗങ്ങളെ കൊല്ലൽ, കശാപ്പ്ശാലകൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനം പ്രാബല്യത്തിൽ വരും,” ബിബിഎംപി മൃഗസംരക്ഷണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ പറഞ്ഞു.

രാമനവമിയുടെ മതപരമായ പ്രാധാന്യത്തെ ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts