ബെംഗളൂരു വിമാനത്താവളത്തിൽ മലയാളികളെ തടഞ്ഞു; വിദേശയാത്ര മുടങ്ങി

ബെംഗളൂരു: കെപ​ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പോർട്ട് ഓഫ് സ്പെയിനിലേയ്ക്ക്​ പോകാൻ എത്തിയ 2 ബെം​ഗളുരു മലയാളികളെ എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞതായി പരാതി. കോട്ടയം കുറിച്ചി സ്വദേശി ടോണി കുന്നേൽ , കണ്ണൂർസ്വദേശി ജിനോ എന്നിവരുടെ യാത്രയാണ് മുടങ്ങിയത്.

യാത്ര മുടങ്ങിയ ഇവർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. ഇരുവരുടെയും ഭാര്യമാർ ജോലി ചെയ്യുന്ന പോർട്ട് ഓഫ് സ്പെയിനിലേക്ക് പോകാനെത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത്. തിരിച്ചറിയൽ രേഖകളടക്കം കൈമാറിയെങ്കലും അധികൃതർ യാത്ര തടയുകയായിരുന്നു, ഇതോടെയാണ് കോട്ടയം സ്വദേശികൾ പരാതി നൽകിയത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസുള്ളപ്പോൾ എന്തിനാണ് ബെം​ഗളുരുവിൽ നിന്ന് പോകുന്നതെന്ന് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ ചോ​ദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts