ഇനിയൊരു അടച്ചിടൽ സാധ്യമല്ല, പ്രതിരോധമരുന്ന് നൽകൽ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിശാനിയമവും നിരോധനാജ്ഞയും പരിഗണനയിൽ ഇല്ലെന്നും മറിച്ച് പ്രതിരോധ മരുന്നു നൽകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഗവൺമെന്റ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തുടനീളം 3500 ആശുപത്രികളിലായി ദിവസവും മൂന്നു ലക്ഷം പേർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ഏറ്റവും ഒടുവിലത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ബെംഗളൂരു നഗരത്തിലും ബിദാർ, കലബുർഗി എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്ന് ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts