9ന്‍റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 9-ന്‍റെ  പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി 9-ല്‍ അഭിനയിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആല്‍ബര്‍ട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്‍റെ പേര്. കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് പൃഥിരാജ് തന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദന്‍…

Read More

ബൊമ്മനഹള്ളി രൂപേനഅഗ്രഹാരയിലെ ശ്മശാനത്തില്‍ 70-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി.

ബെംഗളൂരു: ബൊമ്മനഹള്ളി രൂപേനഅഗ്രഹാരയിലെ ശ്മശാനത്തില്‍വച്ച് 70-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി. ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ബൊമ്മനഹള്ളി സ്വദേശിയും ഇരുപതുകാരനുമായ ഹരീഷ് എന്ന യുവാവാണ് അറസ്റ്റിലായത്. കൃത്യത്തിനു ശേഷം ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പോലീസ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്  ഇങ്ങനെ: “ഹരീഷിന്റെ മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഹരീഷ് ബൊമ്മനഹള്ളിയിലുള്ള മുത്തശ്ശിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതിന് മുത്തശ്ശി ഒരു വര്‍ഷം മുമ്പ് ഹരീഷിനെ വീട്ടില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ദിവസങ്ങളോളം അലഞ്ഞു…

Read More

സുപ്രീം കോടതിയിൽ മമതക്ക് വൻ തിരിച്ചടി;കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ സിബിഐക്ക് മുൻപിൽ ഹാജരാകണം.

ഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും. കൊല്‍ക്കത്തയില്‍ വച്ച് രാജീവ് കുമാറെ ചോദ്യം ചെയ്താല്‍ സുരക്ഷാ പ്രശ്നങ്ങള്‍ നേരിടുമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. മുന്‍അനുഭവങ്ങളുടെ ബലത്തില്‍ സംസ്ഥാനത്ത് വച്ച് രാജീവ്…

Read More

”എന്‍റെ മേഖല സിനിമയാണ്, രാഷ്ട്രീയമല്ല” – മോഹൻലാൽ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന തിരുവനന്തപുരത്ത് മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് താരം വ്യക്തമാക്കിയത്. തന്‍റെ മേഖല രാഷ്ട്രീയമല്ല സിനിമായാണ്. ഒരു കലാകാരനായ താന്‍ 99 ശതമാനം സമയവും അതിനായാണ് ചിലവഴിക്കുന്നത്- മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ, ഏറ്റെടുത്ത ജോലികള്‍ ധാരാളമുണ്ടെന്നും ജോലിയില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാന്‍ തയാറല്ലെന്ന് അടുത്ത സുഹൃത്തുക്കളോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെങ്കിലും കൂടുതല്‍ വ്യക്തത വരുന്നത് ഇപ്പോഴാണ്. അച്ഛനമ്മമാരുടെ പേരിലുള്ള ട്രസ്റ്റിന്‍റെ…

Read More

അന്തര്‍സംസ്ഥാന ബൈക്ക് മോഷണസംഘം കേരളാ പൊലീസിന്റെ പിടിയിൽ!

തിരുവനന്തപുരം: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഉള്‍പ്പെടെ പല നഗരങ്ങളിൽ നിന്നും ഒട്ടേറെ ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തിലെ മൂന്നു പേരെ കേരളാ പോലീസ് പിടികൂടി. കൊച്ചുവേളി സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന മാക്‌സ്വെല്‍ (21), വട്ടപ്പാറ മരുതൂര്‍ സ്വദേശികളായ അര്‍ജുന്‍(19), അക്ഷയ്(20) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് മാക്‌സ്വെലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തെക്കുറിച്ചു വിവരം പുറത്തു വന്നത്. ഇതേ തുടര്‍ന്ന് കൂട്ടുപ്രതികളായ ബാക്കിയുള്ളവരെ പോലീസ് പിടികൂടുകയായിരുന്നു. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍നിന്നും വെമ്പായത്തുനിന്നും ഉള്‍പ്പെടെ അഞ്ചോളം ബൈക്കുകള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. ഒരു…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ മലയാളികളെ തടഞ്ഞു; വിദേശയാത്ര മുടങ്ങി

ബെംഗളൂരു: കെപ​ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പോർട്ട് ഓഫ് സ്പെയിനിലേയ്ക്ക്​ പോകാൻ എത്തിയ 2 ബെം​ഗളുരു മലയാളികളെ എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞതായി പരാതി. കോട്ടയം കുറിച്ചി സ്വദേശി ടോണി കുന്നേൽ , കണ്ണൂർസ്വദേശി ജിനോ എന്നിവരുടെ യാത്രയാണ് മുടങ്ങിയത്. യാത്ര മുടങ്ങിയ ഇവർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. ഇരുവരുടെയും ഭാര്യമാർ ജോലി ചെയ്യുന്ന പോർട്ട് ഓഫ് സ്പെയിനിലേക്ക് പോകാനെത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത്. തിരിച്ചറിയൽ രേഖകളടക്കം കൈമാറിയെങ്കലും അധികൃതർ യാത്ര തടയുകയായിരുന്നു, ഇതോടെയാണ് കോട്ടയം സ്വദേശികൾ പരാതി നൽകിയത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസുള്ളപ്പോൾ എന്തിനാണ് ബെം​ഗളുരുവിൽ നിന്ന്…

Read More

അവസാനം ഇന്ത്യക്ക് ജയം;വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ തയ്യാറായി ബ്രിട്ടൻ.

ലണ്ടൻ: മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച് ബ്രിട്ടണിലേക്ക് കടന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ച് എത്തിക്കാന്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി അനുവാദം നല്‍കി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട് …

Read More

ചെന്നൈ സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരനെ 8 മണിക്കൂർ തടഞ്ഞുവച്ച് 45000 രൂപ തട്ടിയെടുത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്കടുത്ത്.

ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും നാണക്കേടിലാഴ്ത്തുന്ന സംഭവം നടന്നത്.ചെന്നൈ സ്വദേശിയായ അനുരാഗ് ശർമ്മ (25) എന്ന ഇൻഫോസിസ് ജീവനക്കാരൻ നഗരത്തിൽ ഒരു വ്യക്തിപരമായ ചടങ്ങിലും ഔദ്യോഗിക മീറ്റിങ്ങിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു.എസ് ആർ എസ് ട്രാവൽസിന്റെ സ്വകാര്യ ബസ്സിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. രാത്രി 11:50 വരേണ്ട ബസിനെ കാത്ത് ബൊമ്മസാന്ദ്രയിൽ നിൽക്കുകയായിരുന്നു. ഒരു ചെറിയ വാൻ അടുത്തു വരികയും അനുരാഗ് ശർമ്മയെ അതിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു, അവിടെ പുറത്ത് കാത്ത് നിന്നിരുന്ന രണ്ട് പേരും വാനിൽ കയറി.…

Read More
Click Here to Follow Us