”എന്‍റെ മേഖല സിനിമയാണ്, രാഷ്ട്രീയമല്ല” – മോഹൻലാൽ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന തിരുവനന്തപുരത്ത് മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് താരം വ്യക്തമാക്കിയത്.

തന്‍റെ മേഖല രാഷ്ട്രീയമല്ല സിനിമായാണ്. ഒരു കലാകാരനായ താന്‍ 99 ശതമാനം സമയവും അതിനായാണ് ചിലവഴിക്കുന്നത്- മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ, ഏറ്റെടുത്ത ജോലികള്‍ ധാരാളമുണ്ടെന്നും ജോലിയില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാന്‍ തയാറല്ലെന്ന് അടുത്ത സുഹൃത്തുക്കളോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെങ്കിലും കൂടുതല്‍ വ്യക്തത വരുന്നത് ഇപ്പോഴാണ്.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

അച്ഛനമ്മമാരുടെ പേരിലുള്ള ട്രസ്റ്റിന്‍റെ കാര്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് മുതലാണ് മോഹൻലാലിന് സംഘപരിവാർ സംഘടനകളുമായി അടുപ്പമുണ്ടെന്ന പ്രചാരണം ശക്തമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
[masterslider id="10"]

Related posts

Click Here to Follow Us