ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമായിരുന്നു വിക്ഷേപണം. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷം പുലര്‍ച്ചെ 4.04 നായിരുന്നു വിക്ഷേപണം.

പി.എസ്.എല്‍.വി. എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം. പി.എസ്.എല്‍.വി. ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-എച്ച് പരാജയപ്പെട്ടതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒയുടെ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts