വീടു കയറി കവർച്ചയും മാലപൊട്ടിക്കലും പതിവാക്കിയ കുപ്രസിദ്ധ ബാവരിയ സംഘത്തിൽപ്പെട്ട ഒരാളെ സിനിമ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി ബെംഗളൂരു പോലീസ്.

ബെംഗളൂരു : വീടു കയറി കവർച്ചയും മാലപൊട്ടിക്കലും പതിവാക്കിയ കുപ്രസിദ്ധ ബാവരിയ സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് വെടിവച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. മോഷ്ടാക്കളുടെ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പഞ്ചാബ് റജിസ്ട്രേഷൻ ബൈക്കിൽ കൂട്ടാളിക്കൊപ്പം കവർച്ചയ്ക്കിറങ്ങിയ റാം സിങ് ആണ് കഴിഞ്ഞ ദിവസം രാത്രി ബാഗലൂരിൽ പിടിയിലായത്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

പൊലീസിനെ കണ്ടു കടന്നുകളയാൻ ശ്രമിച്ച ഇവർ ബൈക്കിൽനിന്നു വീണു. തുടർന്നു പൊലീസിനെ ആക്രമിച്ച ഇവർ സമീപത്തെ തോട്ടത്തിൽ ഒളിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും റാംസിങ് കത്തിയുമായി ആക്രമിച്ചതോടെയാണ് മുട്ടിനു താഴെ വെടിവച്ചുവീഴ്ത്തിയത്. കൂട്ടാളി ഇതിനിടെ കടന്നുകളഞ്ഞു. ഉത്തർപ്രദേശ് ഷാമിൽ കേന്ദ്രീകരിച്ചുള്ള ബാവരിയ സംഘം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണു കവർച്ച പതിവാക്കിയിരിക്കുന്നത്. വിമാനത്തിൽ എത്തി കവർച്ച നടത്തി തിരികെ പോകുകയാണ് രീതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts