രേണുകാസ്വാമി കൊലക്കേസ്: നടൻ ദർശൻ രക്ഷപ്പെടാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താൻ മുൻ ഡെപ്യൂട്ടി മേയറെ ചോദ്യം ചെയ്തു

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ നടൻ ദർശൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ അന്വേഷണോദ്യോഗസ്ഥർ.

ഇതിന്റെഭാഗമായി ബെംഗളൂരു മുൻ ഡെപ്യൂട്ടി മേയർ സി.എസ്. റാംമോഹൻ രാജുവിനെ പോലീസ് ചോദ്യംചെയ്തു. ദർശന് 40 ലക്ഷം രൂപ കൈമാറിയത് രാജുവാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടർന്നാണിത്.

ബൊമ്മനഹള്ളി വാർഡിൽനിന്നുള്ള ബി.ജെ.പി.യുടെ മുൻ കോർപ്പറേറ്ററാണ് രാജു.

താൻ ദർശനോടുവാങ്ങിയ പണം തിരികെനൽകിയതാണെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം പോലീസിന് മൊഴിനൽകി.

  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം

ദർശന്റെ ബെംഗളൂരുവിലെ വീട്ടിൽനിന്ന് പോലീസ് നടത്തിയ തിരച്ചിലിൽ 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

ഇത് രാജു കൈമാറിയ പണമാണെന്നുകരുതുന്നു. ദർശൻ നൽകിയ മൊഴിപ്രകാരമാണ് പോലീസ് രാജുവിനെ ചോദ്യംചെയ്തത്.

ഇതിനുപുറമെ കേസിലെ ഒന്നാംപ്രതി നടി പവിത്ര ഗൗഡയുടെ സുഹൃത്ത് സമതയ്ക്കും മറ്റൊരുപ്രതിയായ നടൻ പ്രദോഷിന്റെ സുഹൃത്ത് കാർത്തിക് പുരോഹിതനും പോലീസ് നോട്ടീസയച്ചു. സാമ്പത്തികമായി ഇവർ പ്രതികളെ സഹായിച്ചെന്ന് വിവരംലഭിച്ചതിനെത്തുടർന്നാണിത്.

  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

ജൂൺ എട്ടിനാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്. ദർശൻ ഉൾപ്പെടെയുള്ള 17 പ്രതികൾ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
[masterslider id="10"]

Related posts

Click Here to Follow Us