പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത

:അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. ഇതോടെ ഭവാനിയുടെ അറസ്റ്റിന് സാധ്യത തെളിഞ്ഞു.

കേസിൽ ഭവാനിയുടെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് എസ്.ഐ.ടി. കോടതിയിൽ വ്യക്തമാക്കി.

കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഭവാനിക്ക് എസ്.ഐ.ടി. നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഹാജരാകാതെയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

വെള്ളിയാഴ്ച ഭവാനിക്ക് എസ്.ഐ.ടി. വീണ്ടും നോട്ടീസയച്ചു. ചോദ്യംചെയ്യലിനുവേണ്ടി ജൂൺ ഒന്നിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഭവാനിയുടെ ഡ്രൈവർക്കും നേരത്തേ നോട്ടീസയച്ചിരുന്നു. ഇയാൾ ഒളിവിലാണെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us