നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ; മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് നടപടികളുമായി കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടതിനാൽ നികത്താനുള്ള നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

ഇരുചക്ര വാഹനയാത്രക്കാർക്കാണ് റോഡിലെ കുഴികൾ കൂടുതൽ ഭീഷണിയാകുന്നത്. അടുത്തിടെ മഴ പെയ്തതോടെ പല സ്ഥലങ്ങളിലും റോഡുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

മഴക്കാലത്തിന് മുമ്പ് കുഴികൾ നികത്താനാണ് കോർപ്പറേഷന്റെ ശ്രമം. കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ കണ്ടെത്തി വരുകയാണ് അധികൃതർ.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

വിവിധ റോഡുകളിലായി ചെറുതും വലുതുമായ ആയിരക്കണക്കിന് കുഴികളാണുള്ളത്. കുഴികൾ സംബന്ധിച്ച് ഒട്ടേറെ യാത്രക്കാരാണ് പരാതിപ്പെടുന്നത്.

മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് കുഴികൾ നികത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ യാത്ര കൂടുതൽ ദുരിതമാകാനുള്ള സാധ്യതയുണ്ട്.

ഇതോടൊപ്പം തന്നെ അഴുക്കുചാലുകൾ നവീകരിക്കുന്നതിന്റെ പേരിൽ പല സ്ഥലങ്ങളിലും സ്ലാബുകൾ തുറന്നിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഓടയിൽനിന്നുള്ള മാലിന്യം കോരി റോഡരികിൽ ഇട്ടിരിക്കുന്നതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts