കോൺഗ്രസ് പട്ടിക പ്രസിദ്ധീകരിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ എം.എൽ.സി.യാകും

ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ നിയമനിർമാണ കൗൺസിൽ അംഗമാകും.

യതീന്ദ്രയുൾപ്പെടെ എട്ട് എം.എൽ.സി. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്കുവേണ്ടി വരുണ മണ്ഡലം വിട്ടുകൊടുത്ത യതീന്ദ്ര എം.എൽ.സി. സ്ഥാനം നേരത്തേ പ്രതീക്ഷിച്ചതായിരുന്നു.

ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയതുമായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയിൽ വലിയ എതിർപ്പില്ലാതെയാണ് യതീന്ദ്ര കൗൺസിലിലെത്തുന്നത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

മന്ത്രി എൻ. ബോസ് രാജുവിനെ വീണ്ടും എം.എൽ.സി.യാക്കാൻ പാർട്ടി തീരുമാനിച്ചു. ഇതോടെ ബോസ് രാജുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും.

വസന്തകുമാർ, കെ. ഗോവിന്ദരാജ്, ഐവാൻ ഡിസൂസ, ബിൽകിസ് ബാനൊ, ജഗദേവ് ഗുട്ടെദാർ, ബസനഗൗഡ ബദരിൽ എന്നിവരാണ് മറ്റുള്ളവർ. ഇതിൽ ബസനഗൗഡ ബദരിൽ പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് സ്ഥാനാർഥിയാകുക.

ജൂൺ 13-ന് 11 കൗൺസിൽ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മറ്റ് ഏഴുപേർ മത്സരിക്കും. ഏഴുപേരെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയാണ് കോൺഗ്രസിന് നിയമസഭയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts