ബന്ധുക്കളുടെയെല്ലാം സാന്നിധ്യത്തിൽ വിവാഹം നടത്താൻ ഇതല്ലാതെ വേറെ വഴിയില്ല.

ബെംഗളൂരു : കോവിഡ്​ വ്യാപനത്തി​ൻ്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതില്‍ പ്രധാനം ആളുകള്‍ കൂട്ടം കൂടുന്നത്​ ഒഴിവാക്കുകയെന്നതായിരുന്നു.

അതിനായി വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കുള്‍പ്പെടെ പ​ങ്കെടുക്കുന്നവരുടെ എണ്ണവും നിയന്ത്രിച്ചു.

അതിനാല്‍ തന്നെ അടുത്ത ബന്ധുക്കള്‍ക്ക്​ മാത്രമായിരുന്നു മിക്ക ചടങ്ങുകളിലും സ്​ഥാനം.

എന്നാല്‍, തമിഴ്​നാട്​ മധുരയിലെ വരനും വധുവിനും ത​ങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം.

കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാല്‍ അത്​ സാധിക്കുകയും ചെയ്യില്ല. എന്നാല്‍ ഭൂമിയില്‍ വെച്ചു വിവാഹം നടത്തണ്ട ആകാശത്തുവെച്ച്‌​ വിവാഹം നടത്താമെന്ന്​ തീരുമാനിക്കുകയായിരുന്നു ഇരുവരും.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

അതിനായി ഒരു വിമാനം തന്നെ വരനും വധുവും ബുക്ക്​ ചെയ്യുകയായിരുന്നു. മധുരൈ – ബംഗളൂരു വിമാനത്തിൻ്റെ മുഴുവന്‍ സീറ്റുകളും ഇരുവരും ചേര്‍ന്ന്​ ബുക്ക്​ ​ചെയ്​തു.

161 ബന്ധുക്കള്‍ വിമാനത്തില്‍ കയറി, മധുരയില്‍നിന്ന്​ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ മധുരൈ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്​ മുകളില്‍ വിമാനമെത്തിയപ്പോള്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്​തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts