സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ. ചികിത്സക്ക് ജില്ലാ ആശുപത്രികൾ സജ്ജം : ആരോഗ്യ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ എല്ലാ ജില്ലാ ആശുപത്രികളും മ്യൂക്കോമൈക്കോസിസ് ചികിത്സയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് മുന്നൂറിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകൾ ഉണ്ടെന്ന് ഡോ. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

ആംഫോട്ടെറിസിൻ ബി യുടെ 1,150 കുപ്പികൾ കേന്ദ്രം ഇപ്പോൾ നമ്മൾക്ക് അനുവദിച്ചിട്ടുണ്ട്. 20,000 കുപ്പികൾ നൽകാൻ ഞങ്ങൾ ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുമായി ഞാൻ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കൂടാതെ 17 സർക്കാർ മെഡിക്കൽ കോളേജുകളും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്“, എന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts