കർണാടക രണ്ടാം വർഷ പിയുസി പരീക്ഷ തീയതികൾ വീണ്ടും പുനഃക്രമീകരിച്ചു; പുതുക്കിയ തീയതികൾ പുറത്ത് – വിശദമായി വായിക്കാം

ബെംഗളൂരു : ജെഇഇ മെയിൻ പരീക്ഷ തീയതികളുമായി സാമ്യം ഉണ്ടായതിനെ തുടർന്ന് തീയതികൾ തമ്മിലുള്ള ആശങ്കകൾ ഒഴിവാക്കാൻ, കർണാടക രണ്ടാം പിയുസി പരീക്ഷയുടെ തീയതികൾ കർണാടക പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഏപ്രിൽ 16, 18, 19, 20, 21 തീയതികളായിരുന്നു നേരത്തെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

പുതിയ ടൈംടേബിൾ അനുസരിച്ച്, തീയതികൾ ഇപ്രകാരമാണ്:

ലോജിക്, ബിസിനസ് സ്റ്റഡീസ് പരീക്ഷകൾ ഏപ്രിൽ 22 നും ഹിന്ദി ഏപ്രിൽ 23 നും ഇക്കണോമിക്സ് ഏപ്രിൽ 25 നും നടത്തും. കൂടാതെ ഹിന്ദുസ്ഥാനി മ്യൂസിക്, സൈക്കോളജി, കെമിസ്ട്രി ഏപ്രിൽ 26. തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉറുദു, സംസ്‌കൃതം, ഫ്രഞ്ച് പരീക്ഷകൾ ഏപ്രിൽ 27നും കന്നഡ, അറബിക് പരീക്ഷകൾ ഏപ്രിൽ 28നും സോഷ്യോളജി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ പരീക്ഷകളും നടത്തും. ഏപ്രിൽ 30-ന് ഭൂമിശാസ്ത്രവും ജീവശാസ്ത്രവും, മെയ് 2-ന് ഇംഗ്ലീഷ്, മെയ് 4-ന് ഇൻഫർമേഷൻ ടെക്‌നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത്‌കെയർ, ബ്യൂട്ടി & വെൽനസ് പേപ്പറുകൾ മെയ് 5-ന് നടത്തും. ഗണിതം, വിദ്യാഭ്യാസം, അടിസ്ഥാന ഗണിതം എന്നീ പരീക്ഷകൾ മെയ് മാസത്തിൽ നടക്കും. ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ് പേപ്പറുകൾ മെയ് 7 ന്. ഹിസ്റ്ററി, ഫിസിക്സ് പരീക്ഷകൾ മെയ് 9 നും പൊളിറ്റിക്കൽ സയൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് മെയ് 11 നും ആയിരിക്കും.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

ജെഇഇ-മെയിൻ ആദ്യ ഘട്ടം ഏപ്രിലിലും രണ്ടാം ഘട്ടം മേയിലും നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥർ മാർച്ച് 1 ചൊവ്വാഴ്ച അറിയിച്ചിരുന്നു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ആദ്യ ഘട്ടം ഏപ്രിൽ മുതൽ നടത്തും. ആദ്യ ഘട്ടം ഏപ്രിൽ 16 മുതൽ 21 വരെയും രണ്ടാം ഘട്ടം മെയ് 24 മുതൽ 29 വരെയും ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us