98% കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകി; ബിബിഎംപി

ബെംഗളൂരു: യോഗ്യരായ 98% കുട്ടികൾക്കും പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വാക്സിനേഷൻ നൽകി എന്ന് ബിബിഎംപി.

ഡ്രൈവിന്റെ ആദ്യ ദിവസമായ ഞായറാഴ്ച 10,11,291 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി, തിങ്കളാഴ്ച 51,801 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് ലഭിച്ചതായി ബിബിഎംപി ഡാറ്റയിൽ കാണിക്കുന്നു.

“ആദ്യ ദിവസത്തെ കണക്കുകൾ പ്രകാരം ഞങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ മികച്ച പ്രതികരണം ആണ് ലഭിച്ചത്, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ആദ്യ ദിവസം ഞങ്ങൾ ഒരിക്കലും 90% കവറേജ് നേടിയിട്ടില്ല.” ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ എ എസ് ബാലസുന്ദർ പറഞ്ഞു.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

ഫെബ്രുവരി 27ന് ആരംഭിച്ച പൾസ് പോളിയോ മാർച്ച് 3 വരെ തുടരും. ബിബിഎംപിയുടെ കണക്കനുസരിച്ച് ബെംഗളൂരുവിൽ അഞ്ച് വയസ്സിന് താഴെയുള്ള 10,80,104 കുട്ടികൾ വാക്സിനേഷന് അർഹരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts