ശുചിത്വ റാങ്കിംഗിൽ നാണം കെട്ട് തലകുനിച്ച് ഉദ്യാനനഗരം;485 നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 216 സ്ഥാനത്ത്; നാലുവർഷം മുൻപ് 11 സ്ഥാനത്ത് ഉണ്ടായിരുന്ന ഈ നഗരത്തെ ഈ ദുരവസ്ഥയിൽ എത്തിച്ചതിന് ആരെ പഴിപറയണം?

ബെംഗളൂരു : ശുചിത്വ റാങ്കിങ്ങിൽ നാണംകെട്ട്  തല കുനിച്ച് നമ്മ ബെംഗളൂരു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ–2018 റാങ്കിങ്ങിൽ ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള 485 നഗരങ്ങളിൽ 216–ാം സ്ഥാനത്താണ് ബെംഗളൂരു.

റാങ്കിങ് തുടങ്ങിയ 2014ൽ 69 നഗരങ്ങളിൽ 11, 2016ൽ 73 നഗരങ്ങളിൽ 38, കഴിഞ്ഞ വർഷം 434 നഗരങ്ങളിൽ 210 എന്നിങ്ങനെയായിരുന്നു ഐടി നഗരത്തിന്റെ പ്രകടനം.

ആദ്യ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മൈസൂരു ഇത്തവണ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷം അഞ്ചാമതായിരുന്നു.

എന്നാൽ 3–10 ലക്ഷം ജനസംഖ്യയുള്ള ചെറുകിട നഗരങ്ങളിൽ മൈസൂരു സിറ്റി കോർപറേഷനാണ് ഒന്നാമത്.

ദക്ഷിണ മേഖലയിൽ ഖരമാലിന്യ സംസ്കരണം മികച്ച രീതിയിൽ നടത്തുന്ന നഗരങ്ങളിൽ മൈസൂരുവിലെ ഹുൻസൂർ ഒന്നാമതെത്തി.

വീടുകളിൽ നിന്നു ഖര–ദ്രവ മാലിന്യം വേർതിരിച്ചു ശേഖരിക്കുന്നതാണ് ഹുൻസൂരിനു നേട്ടമായത്. ശുചിത്വ സംസ്ഥാനങ്ങളുടെ പട്ടികയിലും പിന്നിലാണ് കർണാടക (14). ഈ വർഷം ജനുവരി 4 നും മാർച്ച് 10നും ഇടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഇൻ‍ഡോർ, ഭോപ്പാൽ, ചണ്ഡിഗഡ്, ന്യൂഡൽഹി, വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം, മൈസൂരു, നവി മുംബൈ, പുണെ നഗരങ്ങളാണ് ശുചിത്വത്തിൽ ആദ്യ പത്തിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us