പ്രണയദിനം അവിസ്മരണീയമാക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേയ്ക്ക്

കൊച്ചി: പ്രണയദിനം അവിസ്മരണീയമാക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നു. രണ്ടാം വട്ടമാണ് വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേക്കെത്തുന്നത്.

എംകെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് പ്രണയദിനത്തില്‍ ഒരുങ്ങുന്നത്.

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ബോളിവുഡിലെന്നപോലെ കേരളത്തിലും സണ്ണിയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് തനിക്ക് നല്‍കിയ വരവേല്‍പ്പിന് സണ്ണി നന്ദി അറിയിച്ചിരുന്നു.

നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനാകും. ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റ്‌ ലഭ്യമാണ്. ഗോള്‍ഡ്‌ 1000, ഡയമണ്ട് 3500, പ്ലാറ്റിനം 5000 എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്കുകള്‍. ജിഎസ്‌ടി കൂടി ചേരുമ്പോള്‍ ടിക്കറ്റ്‌ വിലയില്‍ വര്‍ധനവുണ്ടാകും.

മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്. വൈശാഖ് ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts