കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ വാർഷിക പൊതുയോഗം അക്ഷയ്നഗറിൽ വച്ച് നടന്നു.

ബെംഗളൂരു: കെ.എൻ.എസ് .എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ പതിനൊന്നാം വാർഷിക പൊതുയോഗം ജൂൺ 24 ഞായറാഴ്ച വൈകീട്ട് 3.00 മണിക്ക് അക്ഷയ് നഗർ ,രായാര മഠം റോഡിലെ സംപുട ട്രസ്റ്റ്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വൈസ്പ്രസിഡണ്ട്‌ ശ്രീ. മോഹനൻ പിള്ളയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ ബോർഡ്‌ ജോയിന്റ് സെക്രട്ടറി കെ വി ഗോപാലകൃഷ്ണൻ പി ആർ ഒ കൃഷ്ണൻ നമ്പ്യാർ എന്നിവർ മുഖ്യ അതിഥികളായിരുന്നു.

പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും (2018 -2020 കാലയളവിലേക്ക്) തദവസരത്തിൽ നടന്നു. എല്ലാ കരയോഗം അംഗങ്ങളും കുടുംബസമേതം പങ്കെടുത്ത യോഗത്തിൽ മുഖ്യ വരണാധികളായ ശ്രീ കേശവൻകുട്ടി, സുകുമാരൻ പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ ഡോക്ടർ ശ്രീ പി അനിൽകുമാറിനെ കരയോഗത്തിന്റെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു കൂടാതെ ശ്രീ എസ് ഹരിദാസ് പ്രസിഡന്റ്‌, ശ്രീ മോഹനൻ പിള്ള വൈസ് പ്രസിഡന്റ്, ശ്രീ മധു മേനോൻ സെക്രട്ടറി, ശ്രീ വിജേഷ് വി നായർ ജോയിന്റ് സെക്രട്ടറി, ശ്രീ ആനന്ദ് ട്രെഷറർ, ശ്രീ അരുൺ പി ആർ ജോയിന്റ് ട്രെഷറർ ആയും കൂടാതെ ശ്രീ. ജിതേഷ് അമ്പാടിയെ കരയോഗത്തിന്റെ പി ആർ ഒ ആയും തിരഞ്ഞെടുത്തു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

കെ .എൻ. എസ് . എസ് ബൊമ്മനഹള്ളി കരയോഗം ലേഡീസ് വിങ്, കാവേരിയുടെ പുതിയ ഭരണ സമിതിയിലേക്ക് 2018 -2020 കാലയളവിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ശ്രീമതി. സിന്ധു ജയേഷ് (പ്രസിഡന്റ്), ശ്രീമതി. ദീപ റാണി (വൈസ് പ്രസിഡന്റ്), ശ്രീമതി.ശ്രീരഞ്ജിനി (സെക്രട്ടറി), ശ്രീമതി. സംഗീത മധു (ജോയിന്റ് സെക്രട്ടറി), ശ്രീമതി. ശ്രീന ശ്രീജിത്ത് (ട്രെഷറർ), ശ്രീമതി.ഷൈലജ ഉണ്ണികൃഷ്ണൻ (ജോയിന്റ് ട്രഷറർ).

കെ .എൻ. എസ് . എസ് ബൊമ്മനഹള്ളി കരയോഗം യൂത്ത് വിങ് ,രുദ്രയുടെപുതിയ ഭരണ സമിതിയിലേക്ക് 2018 -2020 കാലയളവിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ.

ശ്രീ. അനീഷ് കുമാർ (പ്രസിഡന്റ്), ശ്രീ. വിഷ്ണു (വൈസ് പ്രസിഡന്റ്), ശ്രീ.മനീഷ് നായർ (സെക്രട്ടറി), ശ്രീ.ഗിരീഷ് (ജോയിന്റ് സെക്രട്ടറി), ശ്രീ.രാകേഷ് (ട്രഷറർ), ശ്രീ.പ്രിയാജിത്ത്‌ (ജോയിന്റ് ട്രഷറർ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts