ലോകകപ്പ് ഫുട്ബോളിൽ സ്വപ്നതുല്ല്യമായ കുതിപ്പ് നടത്തിക്കൊണ്ടിരുന്ന റഷ്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുറഗ്വായോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി (3-0).

സമാറ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരായ റഷ്യക്കെതിരേ ഉറുഗ്വേയ്ക്കു തകര്‍പ്പന്‍ ജയം. നേരത്തേ തന്നെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ടിലെത്തിയതിനാല്‍ മല്‍സരഫലം അപ്രസക്തമായിരുന്നു. ഗ്രൂപ്പ് എ ജേതാക്കളെ തീരുമാനിക്കാനാണ് ഉറുഗ്വേയും റഷ്യയും കൊമ്പുകോര്‍ത്തത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഉറുഗ്വേ റഷ്യയുടെ കഥ കഴിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തിയ റഷ്യക്ക് പക്ഷെ ഉറുഗ്വേയ്‌ക്കെതിരേ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവരിൽ ആരെങ്കിലുമാവും പ്രക്വാർട്ടറിൽ ഇവരുടെ എതിരാളികൾ. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ലൂയിസ് സുവാരസും 90-ാം മിനിറ്റില്‍ എഡിൻസൺ കവാനിയുമാണ് യുറഗ്വായുടെ സ്കോററർമാർ. ഒരു ഗോൾ 23-ാം മിനിറ്റില്‍ റഷ്യയുടെ ഡെന്നിസ് ചെറിഷേവിന്റെ സംഭാവനയാണ്, സെൽഫ് ഗോളിന്റെ രൂപത്തിൽ. മുപ്പത്തിയാറാം മിനിറ്റിൽ രണ്ടാം മഞ്ഞ കണ്ട് ഇഗോർ സ്മോൾനിക്കോവ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് റഷ്യ കളിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts