സലയെന്ന സൂപ്പര്‍ സ്റ്റാറിന്റെ പകിട്ടോടെ റഷ്യയിലെത്തിയ ഈജിപ്തിനെ ഇഞ്ചുറി ടൈമില്‍ ഞെട്ടിച്ച് സൗദി ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് എയിലെ പുറത്തായവരുടെ പോരാട്ടത്തില്‍ ഈജിപ്തിനെതിരേ സൗദി അറേബ്യക്കു 2-1ന്റെ ജയം. സല്‍മാന്‍ അല്‍ ഫറാജിന്റെ ഇരട്ടഗോളാണ് സൗദിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഈജിപ്തിന്റെ ഗോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ വകയായിരുന്നു. ഒരു മല്‍സരം പോലും ജയിക്കാനാവാതെയാണ് ഈജിപ്തിന്റെ മടക്കം.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ഇഞ്ചുറി ടൈമില്‍ ഈജിപ്ത്യന്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ സലേം അല്‍ ദോസരിയാണ് സൗദിയുടെ വിജയഗോള്‍ നേടിയത്. 95-ാം മിനിറ്റിലായിരുന്നു ഗോളിലേക്കുള്ള ഈ മനോഹരമായ നീക്കം. പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന് ഇടങ്കാല്‍ കൊണ്ട് സലേം അല്‍ ദോസരി ലക്ഷ്യം കണ്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts