ദേശീയ പാത വികസനത്തിനൊപ്പം ടോൾ ബൂത്തുകളുടെ നിർണ്ണയവും പുരോഗതിയിൽ 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ദേശീയപാത വികസനം അവസാന ഘട്ടത്തിലെത്തിലേക്ക് അടുക്കുന്നതോടെ ടോൾ നിരക്ക് നിർണയവും പുരോഗമിക്കുന്നു. 117 കിലോമീറ്റർ പാതയിൽ രാമനഗര ബിഡദിക്ക് സമീപം കന്നമിനിക്കെയിലും ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകളുടെ നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുള്ളത്.

ദേശീയപാത അതോറിറ്റിയുടെ പുതുക്കിയ നടപടി പ്രകാരം 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ ബൂത്ത് മാത്രമേ പാടുള്ളൂ. പാതയുടെ ദൂരം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ എണ്ണത്തിനനുസരിച്ചാണ് ടോൾ നിരക്ക് തീരുമാനിക്കുന്നത്. നവീകരിച്ച റോഡിൽ 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 പുതിയ മേൽപാലങ്ങളുമാണു നിർമ്മിച്ചത്. 

  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍

ബെംഗളൂരു മുതൽ മാണ്ഡ്യയിലെ നിദഘട്ടം വരെയുള്ള 56 കിലോമീറ്റർ റോഡ് അടുത്ത മാസം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചിരുന്നത്. നിദഘട്ടം മുതൽ ശ്രീരംഗപട്ടണ വരെയുള്ള 61 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയാകും. ബെംഗളൂരു കെങ്കേരിക്ക് സമീപം നൈസ് റോഡ് ജംക്‌ഷൻ ശ്രീരംഗപട്ടണ റിങ്‌റോഡ് ജങ്ക്‌ഷൻ മുതൽ 8172 കോടി രൂപ മാറ്റി ദേശീയപാത 10 വരിയായാണ് വികസിപ്പിക്കുന്നത്. പാത തുറന്നുകൊടുക്കുന്നതോടെ ബെംഗളൂരു– മൈസൂർ യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!
[masterslider id="10"]

Related posts