ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.

Read More

തമിഴ്നാട്ടിൽ ഡി എം കെ എംപിയുടെ മകൻ ബി ജെ പി യിലേക്ക്

ചെന്നൈ :തമിഴ്‌നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ സൂര്യ ബിജെപിയിലേക്ക്. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ നിന്നാണ് സൂര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച്‌ കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താന്‍ ബിജെപിയിലെത്തിയതെന്ന് സൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംകെയുടെ പ്രൊപ്പഗന്‍ഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വര്‍ഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാര്‍ട്ടിയായി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയുളള സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ…

Read More

ലൈംഗികാതിക്രമക്കേസുകളിൽ ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് എഐഎഡിഎംകെ

ചെന്നൈ : സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നതായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോ-ഓർഡിനേറ്ററുമായ എടപ്പാടി കെ പളനിസ്വാമി അവകാശപ്പെട്ടു. നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിനായി വിരുദുനഗറിലും വെല്ലൂരിലും അടുത്തിടെ നടന്ന ലൈംഗികാതിക്രമ സംഭവങ്ങൾ പളനിസ്വാമി ഉദ്ധരിച്ചു. “ലൈംഗിക പീഡനക്കേസുകളിൽ ഇനിയും എത്ര സ്ത്രീകളെ ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല. ഈ സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ അധികാരമേറ്റശേഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. ഞങ്ങൾ അധികാരത്തിലിരുന്നപ്പോൾ കുറ്റാരോപിതരായ…

Read More

മുൻ മന്ത്രി ജയകുമാർ ജയിൽ മോചിതനായി

ചെന്നൈ : ഭൂമി കൈയേറ്റം ഉൾപ്പെടെ മൂന്ന് കേസുകളിൽ അറസ്റ്റിലായ എഐഎഡിഎംകെയുടെ മുതിർന്ന നേതാവും തമിഴ്‌നാട് മുൻ ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാർ, മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മാർച്ച് 12 ശനിയാഴ്ച ചെന്നൈയിലെ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് ഡിഎംകെ അംഗത്തിനെ ആക്രമിച്ചതിന് പരേഡ് നടത്തിയതിനും രണ്ട് കേസുകളിൽ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എഐഎഡിഎംകെ നേതാക്കളുടെയും അണികളുടെയും ഉജ്ജ്വല സ്വീകരണത്തോടെ ആണ് ജയകുമാർ ജയിലിൽ നിന്നിറങ്ങിയത്. പിന്നീട് പാർട്ടി കോർഡിനേറ്റർ ഒ പനീർശെൽവവും കോ-ഓർഡിനേറ്റർ കെ പളനിസ്വാമിയും…

Read More

ഡിഎംകെ മന്ത്രിയുടെ മകൾക്ക് ഭീഷണി

ബെംഗളൂരു:  ദളിത് യുവാവിനെ വിവാഹം ചെയ്തതിനാൽ ഡിഎംകെ മന്ത്രിയുടെ മകൾക്ക് നേരെ വധഭീഷണി. ഹിന്ദു സംഘടനയാണ് വിവാഹം നടത്തികൊടുത്തത്. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്‌ലക്ഷ്മി ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു. തമിഴ്‌നാട്ടിലെ ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ മകളാണ് ജയലക്ഷ്മി. തന്നെയും ഭർത്താവിനെയും അച്ഛൻ ഉപദ്രവിച്ചേക്കുമെന്ന ഭയമുള്ളതിനാലാണ് മകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ബെംഗളൂരുവിലാണ് ദമ്പതികൾ ഉള്ളത്. വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഇന്‍റര്‍ കാസ്റ്റ് മാര്യേജിനെ പ്രോത്സാഹിപ്പിക്കാന്‍…

Read More

ഡിഎംകെയുടെ പ്രചാരണത്തിൽ പങ്കെടുത്ത റൊമാനിയൻ പൗരന് നോട്ടീസ്

ചെന്നൈ : തമിഴ്നാട്ടിൽ വരാനിരിക്കുന്ന നഗര സിവിൽ ബോഡി തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിന് തമിഴ്‌നാട്ടിൽ താമസിക്കുന്ന റൊമാനിയൻ പൗരന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. ബിസിനസ് സന്ദർശനത്തിനായി കോയമ്പത്തൂരിലെത്തിയ നെഗോയിറ്റ സ്റ്റെഫാൻ മാരിയസ് ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നോട്ടീസ് ഡിഎംകെയുടെ പാർട്ടി നിറങ്ങളിലുള്ള കറുപ്പും ചുവപ്പും നിറത്തിലുള്ള സ്റ്റോൾ ധരിച്ച മാരിയസ് ആളുകൾക്ക് ലഘുലേഖകൾ വിതരണം ചെയ്യുന്നതായി കാണപ്പെട്ടു. ഡിഎംകെയുടെ വലിയ പതാകയും…

Read More

ഡിഎംകെ നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ എഐഎഎഡിഎംകെ എംപിയെ പുറത്താക്കി

ചെന്നൈ : വെള്ളിയാഴ്ച എഐഎഎഡിഎംകെ തങ്ങളുടെ രാജ്യസഭാംഗം എ നവനീതകൃഷ്ണനെ പാർട്ടിയുടെ അഭിഭാഷക വിഭാഗം സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. ജനുവരി 28 മുതൽ ആ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പാർട്ടി കോർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമിയും ജോയിന്റ് കോർഡിനേറ്റർ ഒ പനീർശെൽവവും അറിയിച്ചു. എന്നാൽ പാർട്ടി തീരുമാനത്തിന്റെ കാരണമൊന്നും ഇരുവരും വ്യക്തമാക്കിയിട്ടില്ല. അണ്ണാ അറിവാലയത്തിൽ ഡിഎംകെ രാജ്യസഭാ എംപി ടികെഎസ് ഇളങ്കോവന്റെ മകളുടെ വിവാഹ ചടങ്ങിൽ എംപി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ…

Read More
Click Here to Follow Us