മുൻ മന്ത്രി ജയകുമാർ ജയിൽ മോചിതനായി

ചെന്നൈ : ഭൂമി കൈയേറ്റം ഉൾപ്പെടെ മൂന്ന് കേസുകളിൽ അറസ്റ്റിലായ എഐഎഡിഎംകെയുടെ മുതിർന്ന നേതാവും തമിഴ്‌നാട് മുൻ ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാർ, മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മാർച്ച് 12 ശനിയാഴ്ച ചെന്നൈയിലെ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി.

കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് ഡിഎംകെ അംഗത്തിനെ ആക്രമിച്ചതിന് പരേഡ് നടത്തിയതിനും രണ്ട് കേസുകളിൽ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

എഐഎഡിഎംകെ നേതാക്കളുടെയും അണികളുടെയും ഉജ്ജ്വല സ്വീകരണത്തോടെ ആണ് ജയകുമാർ ജയിലിൽ നിന്നിറങ്ങിയത്. പിന്നീട് പാർട്ടി കോർഡിനേറ്റർ ഒ പനീർശെൽവവും കോ-ഓർഡിനേറ്റർ കെ പളനിസ്വാമിയും ജയകുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചു

20 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. തന്ടെ അറസ്റ്റ് ഭരണകക്ഷിയായ ഡിഎംകെ രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ആരോപിച്ചു. എഐഎഡിഎംകെയെ തങ്ങളുടെ നേതാക്കൾക്കെതിരെ കെട്ടിച്ചമച്ചുകൊണ്ട് അവസാനിപ്പിക്കാമെന്നാണ് സ്റ്റാലിന്റെ ഡിഎംകെ കരുതുന്നത്. ആയിരക്കണക്കിന് സ്റ്റാലിൻമാർ വന്നാലും എഐഎഡിഎംകെയെ തകർക്കാനാവില്ലെന്നും ജയകുമാർ ജയിലിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
[masterslider id="10"]

Related posts