വേനൽ ചൂടിൽ ഉരുകി കേരളം: താപനില 2-3 ഡിഗ്രി വരെ ഉയരും; ഐഎംഡി

കൊച്ചി : മാർച്ച് 13 ഞായറാഴ്ച കേരളത്തിലെ ചില ജില്ലകളിലെ കൂടിയ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മാർച്ച് 12, 13 തീയതികളിൽ സാധാരണയിലും കൂടുതൽ ചൂട് അനുഭവപ്പെടാം.

2022 മാർച്ച് 12, 13 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് കണ്ണൂർ കണ്ണൂർ ജില്ലകളിൽ കൂടിയ താപനില സാധാരണ നിലയേക്കാൾ രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് പറഞ്ഞു. ശരാശരി മഴയേക്കാൾ 33 ശതമാനം കുറവാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരണ്ട വടക്ക് കിഴക്കൻ കാറ്റാണ് മറ്റൊരു കാരണമെന്ന് സന്തോഷ് പറഞ്ഞു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

തൃശൂർ ജില്ലയിലാണ് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 38.6 ഡിഗ്രി സെൽഷ്യസ്, തൊട്ടുപിന്നാലെ പാലക്കാട്ട് 38 ഡിഗ്രി സെൽഷ്യസ്. മാർച്ച് 12 ശനിയാഴ്ച, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പുനലൂർ എന്നിവിടങ്ങളിൽ ഉയർന്ന താപനില യഥാക്രമം 2.6 ഡിഗ്രി സെൽഷ്യസ്, 2.5 ഡിഗ്രി, 2.2 ഡിഗ്രി, 2.1 ഡിഗ്രി, 2.2 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts