തീവണ്ടിയിൽ 32.88 കിലോ കഞ്ചാവുകടത്താൻ ശ്രമം റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : തീവണ്ടിയിൽ കഞ്ചാവുകടത്തിക്കൊണ്ടുവന്ന റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.

ത്രിപുര ഷെപൈജൽ സ്വദേശി ദിപിൻ ദാസിനെയാണ് (20) ബൈയപ്പനഹള്ളി റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്.

ഇയാളിൽനിന്ന് 32.88 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികളായ ത്രിപുര സ്വദേശി സുമൻ, ബെംഗളൂരു സ്വദേശി ബിശ്വജിത്ത് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

ബെംഗളൂരുവിലേക്കുവന്ന അഗർത്തല-എസ്.എം.വി.ടി. എക്സ്പ്രസ് തീവണ്ടിയിലാണ് കഞ്ചാവുകടത്തിക്കൊണ്ടുവന്നത്. ത്രിപുരയിൽനിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു.

ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ പോലീസിന്റെ പട്രോളിങ് സംഘംനടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാളുടെ ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us