തറയിൽ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ധോണിയും സാക്ഷിയും!!

ചെന്നൈ: ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുകയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാലിപ്പോള്‍, വാര്‍ത്തകളില്‍ ഇടം നേടുന്നത് ഐപിഎല്ലും ചെന്നൈ സൂപ്പര്‍ കിംഗ്സും ഒന്നുമല്ല.

സോഷ്യല്‍ മീഡിയയിലെ സ്ഥിര സാന്നിധ്യമായ ധോണിയുടെയും സാക്ഷിയുടെയും ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തറയില്‍ ബാഗ് തലയിണയാക്കി ധോണിയും സാക്ഷിയും ഉറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. താരം തന്നെയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ഐ.പി.എല്ലിലെ മത്സരക്രമവുമായി പൊരുത്തപ്പെട്ടു പോകുകയും നിങ്ങളുടെ വിമാനം രാവിലെ ആകുകയും ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചെപ്പോക്കില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീമും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

Related posts

Click Here to Follow Us