യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എൻഎംസിയുടെ സഹായം തേടി കർണാടക

ബെംഗളൂരു : യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് കർണാടകയിലേക്ക് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ ദേശീയ മെഡിക്കൽ കമ്മിഷന് കത്തെഴുതും.

“ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇതിനകം മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ചില കാര്യങ്ങൾ നിർദ്ദേശിച്ചു, ഈ സാഹചര്യത്തിൽ ഞങ്ങൾ എൻഎംസിക്ക് കത്തെഴുതും, ”ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ പറഞ്ഞു.

“യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ രക്ഷിച്ചു. എന്നാൽ അവരുടെ ഭാവി എന്താണ്? യുക്രൈനിൽ വിദ്യാർത്ഥികൾക്ക് വീണ്ടും പഠനം പുനരാരംഭിക്കുക അസാധ്യമാണ് … ഈ വിദ്യാർത്ഥികളെല്ലാം ഡോക്ടർമാരായാൽ, അവർക്ക് ജനങ്ങളുടെ ജീവൻ രക്ഷിക്കാനും സംസ്ഥാനത്തെ സേവിക്കാനും കഴിയും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം, മുൻ മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us