ചെന്നൈ – മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്സിൽ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍

ബെംഗളൂരു : തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി.സനീഷാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്കു വരികയായിരുന്ന ചെന്നൈ – മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിരുന്നു. ചെന്നൈ-മംഗളൂരു എക്സ്പ്രസ് ട്രെയിനില്‍വച്ച്‌ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. ഇയാള്‍ തലശേരിയില്‍നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണു വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി സംഭവം റെയില്‍വേ പോലീസില്‍ അറിയിച്ചു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ഫോട്ടോ പുറത്തുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts