കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവര്‍ക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts