ഉത്തര കൊറിയ പോലും പിന്നിൽ; ഏറ്റവും വിലക്കുകളുള്ള രാജ്യം ഇനി റഷ്യ.

conflict

യുക്രൈനിലേക്കുള്ള സൈനിക അധിനിവേശം തുടങ്ങിയതിന് പിന്നാലെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യക്കെതിരായി മാറുകയാണ് ഉണ്ടായത്. യുദ്ധത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ 2778 പുതിയ വിലക്കുകളാണ് റഷ്യക്ക് മേല്‍ ചുമത്തപ്പെട്ടത്. ഇതോടെ റഷ്യക്ക് മേല്‍ ആകെയുള്ള വിലക്കുകളുടെ എണ്ണം 5530 ആയി ഉയര്‍ന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ക്ക് മേലുള്ള വിലക്കുകള്‍ പരിശോധിക്കുന്ന Castellu.ai ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

യുദ്ധം തുടങ്ങിയത് മുതൽ രാജ്യങ്ങളും കമ്പനികളും ഏര്‍പ്പെടുത്തിയത് വിലക്കുകളുടെയും ഉപരോധങ്ങളുടെയും നീണ്ട നിര തന്നെ ആയിരുന്നു. യുക്രെയ്നിന് മേല്‍ ആക്രമണം തുടങ്ങി 10 ദിവസത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിലക്കുകള്‍ ചുമത്തപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ.

ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ വിലക്കുകളുണ്ടായിരുന്ന ഇറാന്‍, ഉത്തരകൊറിയ, സിറിയ എന്നീ രാജ്യങ്ങള്‍ റഷ്യയുടെ പിന്നിലായി. 3616 വിലക്കുകളാണ് ഇറാനു മേലുള്ളത്. സിറിയക്കു മേല്‍ 2608 വിലക്കുകളും ഉത്തരകൊറിയക്ക് മേല്‍ 2077 വിലക്കുകളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts