ആയുധ സഹായങ്ങള്‍ നല്‍കും; യുക്രെന് വീണ്ടും സഹായ വാഗ്ദാനവുമായി അമേരിക്ക

ukrain

കീവ്: യുക്രയിനിന് 2.2 ബില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് അമേരിക്ക. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. വാഗ്ദാനം സ്വാഗതം ചെയ്ത് യുക്രെയന്‍. റഷ്യയുടെ അധീന പ്രദേശങ്ങളായ ഡോണ്‍ബാസ്, സപ്പോര്‍ജിയ, കേഴ്‌സണ്‍ മേഖലകളില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളാണ് അമേരിക്ക നടത്തിയിരുക്കുന്നത്. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും റഷ്യന്‍ സൈന്യത്തെ മറിക്കടക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആയുധ സഹായങ്ങള്‍ നല്‍കി യുക്രെയ്‌ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുക റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തെ…

Read More

യുക്രനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഏർപ്പെടുത്തും

ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ പഠനം പാതി വഴി നിർത്തി എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതിനായി വേണ്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.

Read More

യുക്രൈനിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.

ബെംഗളൂരു: മാർച്ച് ഒന്നിന് യൂക്രൈയിനിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) എത്തിച്ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിനെ ആദരിച്ചു. ശേഷം പ്രതിസന്ധി ഘട്ടത്തിലാണ് രാജ്യത്തിന്റെ ശക്തി അറിയുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്റെ ഭൗതികശരീരം തിരികെ കൊണ്ടുവന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി…

Read More

ഉത്തര കൊറിയ പോലും പിന്നിൽ; ഏറ്റവും വിലക്കുകളുള്ള രാജ്യം ഇനി റഷ്യ.

conflict

യുക്രൈനിലേക്കുള്ള സൈനിക അധിനിവേശം തുടങ്ങിയതിന് പിന്നാലെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യക്കെതിരായി മാറുകയാണ് ഉണ്ടായത്. യുദ്ധത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ 2778 പുതിയ വിലക്കുകളാണ് റഷ്യക്ക് മേല്‍ ചുമത്തപ്പെട്ടത്. ഇതോടെ റഷ്യക്ക് മേല്‍ ആകെയുള്ള വിലക്കുകളുടെ എണ്ണം 5530 ആയി ഉയര്‍ന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ക്ക് മേലുള്ള വിലക്കുകള്‍ പരിശോധിക്കുന്ന Castellu.ai ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. യുദ്ധം തുടങ്ങിയത് മുതൽ രാജ്യങ്ങളും കമ്പനികളും ഏര്‍പ്പെടുത്തിയത് വിലക്കുകളുടെയും ഉപരോധങ്ങളുടെയും നീണ്ട നിര തന്നെ ആയിരുന്നു. യുക്രെയ്നിന് മേല്‍ ആക്രമണം തുടങ്ങി 10 ദിവസത്തിനുള്ളില്‍ ലോകത്ത് ഏറ്റവും…

Read More

റഷ്യയില്‍ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്.

മോസ്കോ: ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുമെന്ന ഫേസ്​ബുക്കിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ നടപടി. ഒക്​ടോബര്‍ 2020 മുതല്‍ ​റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരായ വിവേചനത്തിന്‍റെ പേരില്‍ 20 കേസുകള്‍ ഫേസ്​ബുക്കിനെതിരെ ഉണ്ടെന്ന്​ റഷ്യ പ്രതികരിച്ചു. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളായ ആര്‍.ടി, ആര്‍.ഐ.എ ന്യൂസ്​ എന്നിവക്ക്​ ഫേസ്​ബുക്ക്​ വിലക്കേര്‍പ്പെടുത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു. ആര്‍.ടി, സ്പുട്​നിക്​ തുടങ്ങിയ മാധ്യമങ്ങള്‍ക്ക്​ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന്​ ഫേസ്​ബുക്ക്​ അറിയിച്ചിരുന്നു. ഫേസ്​ബുക്കിന്​ പുറമേ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും ചാനലുകള്‍ക്ക്​ നിയ​ന്ത്രണമുണ്ട്​. റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു…

Read More
Click Here to Follow Us