ആയുധ സഹായങ്ങള്‍ നല്‍കും; യുക്രെന് വീണ്ടും സഹായ വാഗ്ദാനവുമായി അമേരിക്ക

ukrain

കീവ്: യുക്രയിനിന് 2.2 ബില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് അമേരിക്ക. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. വാഗ്ദാനം സ്വാഗതം ചെയ്ത് യുക്രെയന്‍.

റഷ്യയുടെ അധീന പ്രദേശങ്ങളായ ഡോണ്‍ബാസ്, സപ്പോര്‍ജിയ, കേഴ്‌സണ്‍ മേഖലകളില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളാണ് അമേരിക്ക നടത്തിയിരുക്കുന്നത്. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും റഷ്യന്‍ സൈന്യത്തെ മറിക്കടക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ആയുധ സഹായങ്ങള്‍ നല്‍കി യുക്രെയ്‌ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുക റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തെ പ്രാപ്തരാക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. അമേരിക്കയുടെ വാഗ്ദാനം സ്വാഗതം ചെയ്ത യുക്രെന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി രംഗത്തെത്തി. അമേരിക്കയോട് നന്ദി അറിയിച്ച സെലെന്‍സ്‌കി, ആയുധ വാഗ്ദാനം രാജ്യത്തിന്റെ സൈന്യത്തെ ബലപ്പെടുത്തുമെന്നും അമേരിക്കക്കൊപ്പം റഷ്യയുടെ അധിനിവേശ പ്രവര്‍ത്തനങ്ങളെ ചെറുത്തുനില്‍ക്കുമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts