പഠാനെതിരെ പ്രതിഷേധം, പോസ്റ്റർ കീറി കരി ഓയിൽ ഒഴിച്ചു

ബെംഗളൂരു: ഷാരൂഖ് ഖാൻ നായകനായ പഠാനെതിരെ റിലീസ് ദിനത്തിൽ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ . രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. കർണാടകയിലെ വിശ്വഹിന്ദു പരിഷത്ത അനുഭാവികൾ ചിത്രത്തിൻറെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയിൽ അണിയറക്കാർ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ്…

Read More

ആദി പുരുഷ് റിലീസ് പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമായി ജൂൺ 15ന് ചിത്രം റിലീസ് ചെയ്യും. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ കൃതി സനൺ നായികയായി എത്തുന്നു . ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് സെയ്ഫ് അലി ഖാനാണ്. നേരത്തെ പുറത്തിറക്കിയ ടീസറിന് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് എത്തിയ ത്രിഡി പതിപ്പ് വൻ സ്വീകാര്യത നേടി. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ…

Read More

‘തീർപ്പ്’ ഒടിടി യിലേക്ക്

കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച ചിത്രം ‘തീർപ്പ്’ ഒടിടിയിലേക്ക്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തൽവാർ തുടങ്ങി വന്താരനിര അണിനിരന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിർവഹിച്ച ചിത്രത്തിന് സംഗീതം നിർവഹിച്ചത് ഗോപി സുന്ദരനാണ്. സുനിൽ കെ.എസ്. ആണ് ക്യാമറ. അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീർപ്പ്’…

Read More

‘ബേബി പ്രൊമോഷൻ’, വ്യത്യസ്ത വസ്ത്രമണിഞ്ഞ് ആലിയ

ബോളിവുഡിലെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. റൺബീർ കപൂറും ആലിയ ഭട്ടുമാണ് സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും സംവിധായകൻ അയാൻ മുഖർജിയും നിർമ്മാതാവ് കരൺ ജോഹറും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു. പ്രമോഷൻ പരിപാടിയിൽ എല്ലാവരുടേയും ശ്രദ്ധ നേടിയത് പിങ്ക് നിറത്തിലുള്ള ചുരിദാർ ധരിച്ചെത്തിയ ആലിയ ഭട്ട് ആയിരുന്നു. വസ്ത്രത്തിന്റെ പിൻവശത്തായി ബേബി ഓൺ ബോർഡ് എന്നെഴുതിയിരുന്നു. വേദിയിൽ വച്ച് കരൺ ജോഹർ, ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിൻവശത്തെഴുതിയ വാക്കുകൾ സദസിന് കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.…

Read More

പൃഥ്വിരാജ് ചിത്രം ഗോൾഡ് തിയേറ്ററുകളിലേക്ക് 

അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം ഗോൾഡ് ഈ ഓണത്തിന് തിയേറ്ററിൽ എത്തും. സെപ്റ്റംബർ 8ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിമും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. ലാലു അലക്‌സ്, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജഗദീഷ്, ബാബുരാജ്, ഷൈൻ ടോം ചാക്കോ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് മുരുകേശൻ സംഗീതവും ആനന്ദ് സി ചന്ദ്രനും…

Read More

23 വർഷങ്ങൾക്ക് ശേഷം പടയപ്പയും നീലാംബരിയും പുതിയ ചിത്രവുമായി 

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്നു പുതിയ സിനിമയാണ് ‘ജെയിലർ’. നെൽസണും രജനികാന്തും ആദ്യമായി ഒന്നിക്കുന്നതിനാൽ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ‘ജെയില’റിനെ കുറിച്ച് ഒരു പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. രമ്യാ കൃഷ്ണനും ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് പുതിയ വാർത്ത. ‘ലൈഗർ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിൽ രമ്യാ കൃഷ്ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും . ‘പടയപ്പ’ എന്ന വൻ ഹിറ്റിന് ശേഷം 23 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്.

Read More

മോഹൻ ലാലിന്റെ സംവിധാനം, ബറോസ് മേക്കിങ് വീഡിയോ വൈറൽ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ പുതിയ വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. സംവിധായകന്‍ ടി കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ  തുടങ്ങിയവരെയും വീഡിയോയിൽ കാണാം. സംവിധായകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച്‌ താടി വളര്‍ത്തി വെസ്‌റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ…

Read More

പകുതി വിലയ്ക്ക് ടിക്കറ്റ്, സിനിമാ സംഘടനകളുടെ യോഗത്തിൽ നിർണ്ണായക തീരുമാനം

കൊച്ചി : പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താൻ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം. താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന ഫ്ലെക്സി ടിക്കറ്റ് നടപ്പാക്കുന്നത് കൂടുതൽ കാര്യങ്ങൾ നടപ്പാക്കാൻ ആലോചനകളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ സംഘടനകളിലെ അംഗങ്ങളെ ചേർത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാർലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വരുന്നതിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗത്തിനു ശേഷം ഫിലിം ചെംബർ…

Read More

നാല് ദിവസം കൊണ്ട് ‘കടുവ’ നേടിയത് 25 കോടി

ജൂലൈ ഏഴിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കടുവ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോള്‍ കടുവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. ആദ്യനാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തത് 25 കോടിയോളം രൂപയാണ്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. കടുവ റിലീസ് ചെയ്തത് മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ ആയിരുന്നു. വിവേക് ഒബ്റോയി…

Read More

സൂര്യയുടെ നായികയാവാൻ പൂജ ഹെഗ്‌ഡെ

ചെന്നൈ: സൂര്യ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. ‘സൂര്യ 39’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് സൂര്യയും പൂജ ഹെഗ്ഡെയും ഒന്നിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ നായികയാണ് പൂജ ഹെഗ്‌ഡെ. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങൾ തെലുങ്കിലിൽ ‘രാധേ ശ്യാം’ തമിഴിൽ ‘ബീസ്റ്റ്’ എന്നിവയാണ്. തെലുങ്കിൽ പ്രഭാസിന്റെ നായികയായും തമിഴിൽ വിജയ്‍യുടെ…

Read More
Click Here to Follow Us