കൊച്ചി : പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താൻ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം.
താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന ഫ്ലെക്സി ടിക്കറ്റ് നടപ്പാക്കുന്നത് കൂടുതൽ കാര്യങ്ങൾ നടപ്പാക്കാൻ ആലോചനകളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ സംഘടനകളിലെ അംഗങ്ങളെ ചേർത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
താരപ്രതിഫലത്തിലും താരങ്ങളുടെ കരാർലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വരുന്നതിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗത്തിനു ശേഷം ഫിലിം ചെംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു.
എറണാകുളത്ത് ഫിലിം ചെമ്പറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.