സൂര്യയുടെ നായികയാവാൻ പൂജ ഹെഗ്‌ഡെ

ചെന്നൈ: സൂര്യ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. ‘സൂര്യ 39’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് സൂര്യയും പൂജ ഹെഗ്ഡെയും ഒന്നിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ നായികയാണ് പൂജ ഹെഗ്‌ഡെ. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങൾ തെലുങ്കിലിൽ ‘രാധേ ശ്യാം’ തമിഴിൽ ‘ബീസ്റ്റ്’ എന്നിവയാണ്. തെലുങ്കിൽ പ്രഭാസിന്റെ നായികയായും തമിഴിൽ വിജയ്‍യുടെ…

Read More

തടസ്സങ്ങൾക്ക് ഒടുവിൽ കടുവ നാളെ തിയേറ്ററിൽ എത്തും

പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ ഒഴിഞ്ഞു. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് തീയതിയിൽ അന്തിമ തീരുമാനമായതോടെ അഡ്വാൻസ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗിൽ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി…

Read More

റോബിന്റെ ചിത്രത്തിൽ നായിക ദിൽഷയോ? സൂചനകൾ നൽകി നിർമ്മാതാവ്

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക് വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ ചിത്രത്തിൽ ദിൽഷ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാവ് സന്തോഷ് ടി കുരുവിള. അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ ഉണ്ടാവട്ടെ എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി.  കഥയ്ക്ക് ദിൽഷയാണ് ആവശ്യമെങ്കിൽ അത് ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ നിർമാതാവ് സി മലയാളം ന്യൂസ് ലൈവിൽ ആണ് നടത്തിയത് . “റോക്ക് ആൻഡ് റോൾ” എന്ന പരിപാടിയിലായിരുന്നു ഈ പ്രതികരണം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന…

Read More

ദി സർവൈവൽ ടീസർ ഏറ്റെടുത്ത് ആരാധകർ 

കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന അഭിനയരംഗത്ത് സജീവമാകുന്നു. അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ വൈറലാകുന്നത്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നു . ‘ദ സര്‍വൈവല്‍ ‘ എന്ന പേരിലുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനിടെ, വ്യാപകമായി പ്രചരിച്ചത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത ദിവസം തന്നെ പ്രേക്ഷകരിലേക്ക്…

Read More

കാത്തു വാകുല രണ്ടു കാതൽ നാളെ പ്രദർശനത്തിന് എത്തുന്നു 

വിഘ്‌നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവർ ഒന്നിക്കുന്ന ചിത്രം കാത്തു വാകുല രണ്ടു കാതൽ നാളെ പ്രദർശനത്തിന് എത്തും. വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ല്‍ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനില്‍ ഇവരുമായിരുന്നു മുഖ്യവേഷങ്ങളില്‍ എത്തിയത്.  ആ വര്‍ഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ചിത്രത്തില്‍ ഖദീജ എന്ന പേരിലാണ് സാമന്ത എത്തുന്നത് . റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്.

Read More

കേരളത്തിൽ നിന്നും ഒരു കന്നട സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ

കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ 600 കോടിയിലേക്കെത്തിയ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തു. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 50 കോടി കളക്ഷന്‍ കടന്നു എന്നാണ് റിപ്പോർട്ട്‌. എന്നാല്‍ കേരളത്തില്‍ നിന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 28 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണിത്. ആദ്യദിനത്തില്‍ തന്നെ കെജിഎഫ് ചാപ്റ്റര്‍ 2 പഴയ റെക്കോര്‍ഡുകള്‍ തിരുത്തി…

Read More

താര പുത്രന്മാർ ഒന്നിക്കുന്നു 

കൊച്ചി:  താരപുത്രന്മാർ ഒരുമിച്ചെത്തുന്നു, പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച്‌ അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കുമെന്നും ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് മോഹന്‍ലാല്‍ അവസാനമായി…

Read More

ഷാരുഖിന്റെ നായികയായി നയൻസ്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അല്‍പ്പം വൈകിയെങ്കിലും, ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ നയന്‍താര ഇപ്പോള്‍ മുംബൈയിലെത്തിയിരിക്കുകയാണ്. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. ഷൂട്ടിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നയന്‍താര മുംബൈയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം നടി…

Read More

‘പുഴു’ ഒടിടി റിലീസിനായി ഒരുങ്ങുന്നു

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു ‘ ഏപ്രിൽ 14 ന് ഒടിടി പ്ലാറ്റുഫോമിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദിന്‍റെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് പുഴു. വൈറസിന് ശേഷം ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ രതീന ഷെര്‍ഷാദ് ആണ് സംവിധാനം. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ്…

Read More

പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ എന്‍എഫ്ടികള്‍ വില്‍പനയ്ക്ക്.

പ്രഭാസ് ചിത്രം രാധേ ശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക് ചിത്രത്തിന്റെ എന്‍എഫ്ടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നിര്‍മാതാക്കള്‍. പ്രഭാസിന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍, ചിത്രത്തില്‍ നിന്നുള്ള 3ഡി അനിമേറ്റഡ് ഡിജിറ്റല്‍ ആര്‍ട്ട്, ചിത്രത്തില്‍ പ്രഭാസ് ഓടിച്ച ആഡംബര കാറില്‍ താരം നില്‍ക്കുന്നതിന്റെ 3ഡി അനിമേറ്റഡ് വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളാണ് വില്‍പനയ്ക്ക് വെയ്ക്കുക. ചൊവ്വാഴ്ച (മാര്‍ച്ച് 8) ngagen.com/uvcreations എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവ വാങ്ങാന്‍ അവസരം ലഭിക്കുക. ആരാധകര്‍ക്ക് ഇവ രാധേശ്യാമിന്റെ ആജീവനാന്ത സ്മരണികയായി സൂക്ഷിക്കാവുന്നതാണ്. എന്‍എഫ്ടി വാങ്ങുന്നവരില്‍…

Read More
Click Here to Follow Us