റോബിന്റെ ചിത്രത്തിൽ നായിക ദിൽഷയോ? സൂചനകൾ നൽകി നിർമ്മാതാവ്

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക് വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ ചിത്രത്തിൽ ദിൽഷ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാവ് സന്തോഷ് ടി കുരുവിള. അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ ഉണ്ടാവട്ടെ എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി. 

കഥയ്ക്ക് ദിൽഷയാണ് ആവശ്യമെങ്കിൽ അത് ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ നിർമാതാവ് സി മലയാളം ന്യൂസ് ലൈവിൽ ആണ് നടത്തിയത് . “റോക്ക് ആൻഡ് റോൾ” എന്ന പരിപാടിയിലായിരുന്നു ഈ പ്രതികരണം.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന മികച്ച ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷനിൽ ചിത്രം വരുമ്പോൾ പ്രേക്ഷകരും അങ്ങേയറ്റം പ്രതീക്ഷയിലാണ്. ബിഗ് ബോസ് ആരാധകർക്ക് ഇഷ്ടപ്പെട്ട റോബിൻ എത്രയും വേഗം സിനിമയിൽ കാണണമെന്ന ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ട്. റോബിൻ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകരാണ് ലൈവിൽ റോബിനോടും നിർമാതാവ് സന്തോഷ് ടി കുരുവിളയോടും ആശംസകൾ അറിയിച്ചത്.

റോബിൻ ഉണ്ടെങ്കിൽ പടം സൂപ്പർ ഹിറ്റ്”, “റോബിന് അവസരം കൊടുത്ത സന്തോഷ് സാറിന് നന്ദി” തുടങ്ങി നിരവധി ആശംസകളും കമന്റുകളും പ്രേക്ഷകർ നൽകിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ 2 ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും നിർമാതാവ് അറിയിച്ചിട്ടുണ്ട്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

റോബിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് മോഹൻലാൽ ആണ്. “അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്ണൻ” എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts