താര പുത്രന്മാർ ഒന്നിക്കുന്നു 

കൊച്ചി:  താരപുത്രന്മാർ ഒരുമിച്ചെത്തുന്നു, പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച്‌ അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.

ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കുമെന്നും ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. 75 ദിവസം പിന്നിട്ട ചിത്രം തിയേറ്ററുകളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബാലതാരമായി സിനിമയിലെത്തിയ കളിദാസ് ജയറാം പിന്നീട്, 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി വേഷമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
[masterslider id="10"]

Related posts