ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് സർവീസിന് തുടക്കം

ബെംഗളൂരു: കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വിസിന് തുടക്കം. ഇന്നലെ ഉച്ചക്ക് 12 മണിക്കും രാത്രി ഏഴു മണിക്കുമാണ് ആദ്യ ദിനം സര്‍വിസ് നടത്തിയത്.

ഉച്ചക്ക് നാലു പേരും രാത്രി അഞ്ചു പേരുമായാണ് സര്‍വിസ് നടത്തിയത്.

നിലവിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബംഗളൂരു സര്‍വിസിനൊപ്പം തന്നെയാണ് ആദ്യദിനസ്വിഫ്റ്റ് സര്‍വിസുമെന്നതിനാലാണ് ആളുകള്‍ കുറഞ്ഞത് എന്നാണ് അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തും. നിലവില്‍ ദിവസേന നാല് എ.സി. സെമി സ്ലീപര്‍ ബസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us