ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്കുള്ള കേരള ആർടിസിയുടെ പുതിയ സർവീസ് ആരംഭിച്ചു. പേരാമ്പ്ര, മാനന്തവാടി വഴിയാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് മൈസൂരു, കുട്ട, മാനന്തവാടി, വെള്ളമുണ്ട, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര, അത്തോളി വഴി രാത്രി 12 മണിക്ക് കോഴിക്കോട് എത്തും. തിരികെ രാത്രി 9 ന് കോഴിക്കോട് നിന്നും ഇതേ റൂട്ടിൽ രാവിലെ 6 മണിക്ക് ബെംഗളൂരു സാറ്റ്ലൈറ്റ് ടെർമിനലിൽ എത്തും.ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

Read More

കുറ്റ്യാടിയിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സെർവീസ് 21 മുതൽ 

ബെംഗളൂരു: കുറ്റ്യാടി റൂട്ടിൽ ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് . കോഴിക്കോട്- ബെംഗളൂരു സൂപ്പർ ഡിലക്‌സ് എയർ ബസ്‌ 21 ന് സർവീസ് തുടങ്ങും.   രാത്രി ഒമ്പതിന്‌ കോഴിക്കോട്‌ നിന്നും പുറപ്പെടുന്ന ബസ്‌ പേരാമ്പ്ര (10.30), കുറ്റ്യാടി (10.45), തൊട്ടിൽപാലം (11.00), വെള്ളമുണ്ട (11.45), മാനന്തവാടി (12.00), മൈസൂർ (3.30), വഴി രാവിലെ ആറിന്‌ ബംഗളൂരുവിലെത്തും. പകൽ മൂന്നിന്‌ ബംഗളൂരുവിൽ നിന്ന്‌ പുറപ്പെടുന്ന ബസ്‌ മൈസൂരു (5.30), കുട്ട (8.30), മാനന്തവാടി (9.30), വെള്ളമുണ്ട (9.45), തൊട്ടിൽപ്പാലം (10.30), കുറ്റ്യാടി (10.45), പുലർച്ചെ രണ്ടിന്‌…

Read More

അടിച്ച് ഓഫ്‌ ആയി കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ, യാത്ര തുടർന്നത് 6 മണിക്കൂറുകൾക്ക് ശേഷം

ബെംഗളൂരു: മദ്യലഹരിയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. കാസര്‍കോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പര്‍ ബസിലെ ഡ്രൈവറാണ് 40-ഓളം യാത്രക്കാരുമായി പോകവേ മദ്യലഹരിയില്‍ കണ്ണുകാണാതായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി പത്ത് മണിയ്‌ക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസ് 100 കിലോമീറ്റര്‍ ബെഗളൂരു-മൈസൂരു എക്‌സ്പ്രസേ വേയിലൂടെ യാത്ര ചെയ്തു. ബസ് ഡിവൈഡറില്‍ കയറി മറിയുന്നതുപോലെ തോന്നി യാത്രക്കാരില്‍ ചിലര്‍ ഇടയ്‌ക്ക് ഡ്രൈവറുടെ സീറ്റില്‍ ചെന്നുനോക്കി. പിന്നാലെ കണ്ടക്ടറെത്തിയപ്പോള്‍ കണ്ണുകാണുന്നില്ലെന്ന് ഡ്രൈവര്‍…

Read More

ബെംഗളൂരുവിലേക്ക് വന്ന ബസ് മറിഞ്ഞു, അപകടത്തിൽ പെട്ടവരുടെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു

ബെംഗളൂരു : കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിക്കാണ് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന KSO26 എന്ന ബസാണ് അപകടത്തിൽപെട്ടത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു…

Read More

ബെംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മറിഞ്ഞു

ബെംഗളൂരു: 37 യാത്രക്കാരുമായി കോട്ടയത്ത് നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞു. നഞ്ചൻകോടിന് സമീപമായി നടന്ന അപകടത്തിൽ 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റട്ടുണ്ട്. കോട്ടയം – ബെംഗളൂരുസ്വിഫ്റ്റ് ഗരുഡ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കും രണ്ട് സ്ത്രീകൾക്കുമാണ് സാരമായി പരിക്കേറ്റത്. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.

Read More

സ്റ്റാൻഡിലെ തുണുകൾക്കിടയിൽ കുടുങ്ങി ബെംഗളൂരു-കോഴിക്കോട് സ്വിഫ്റ്റ് ബസ്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ബസ് സ്റ്റാന്റിലെത്തിയ KL 15 എ 2323  സ്വിഫ്റ്റ് ബസാണ് ബസ് സ്റ്റാൻഡിലെ തുണുകൾക്കിടയിൽ കുടുങ്ങി ജാമായിത്. ഇന്ന് രാവിലെ, യാത്രക്കാരെ ഇറക്കി മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. വണ്ടി ആനക്കാനാകാത്തവിധം ആണ് ബസ് കുടുങ്ങിയിരിക്കുന്നത്. ബസ് പുറത്തിറക്കണമെങ്കിൽ ഗ്ലാസ് പൊളിക്കുകയോ തൂണുകളുടെ വശം അരുത് മാറ്റുകയോ വേണം. ഇന്ന് തന്നെ തിരിച്ച് ബെംഗളുരുവിലേക്ക് തിരിച്ച സർവീസ് നടത്തേണ്ട ബസാണ് ഇത്

Read More

കേരളത്തിലേക്ക് മൂന്ന് സ്വിഫ്റ്റ് ബസ് സർവീസുകൾ കൂടി 

ബെംഗളൂരു∙ കേരള ആർടിസിയുടെ മൂന്നാർ, കോഴിക്കോട്, പയ്യന്നൂർ ഡീലക്സ് ബസുകൾ സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറി. റൂട്ടിലും സമയത്തിലും മാറ്റമില്ല. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള 9 ഡീലക്സ് ബസുകൾ സ്വിഫ്റ്റ് സർവീസുകളായി. സ്വിഫ്റ്റ് നോൺ എസി ഡീലക്സ് ബസുകൾ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയവും റൂട്ടും , ടിക്കറ്റ് നിരക്കും വൈകുന്നേരം 4: മൂന്നാർ (മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, കോതമംഗലം വഴി)–921 രൂപ. രാത്രി 7: കോഴിക്കോട് (മൈസൂരു, കുട്ട, മാനന്തവാടി വഴി)–614 രൂപ. രാത്രി 9: പയ്യന്നൂർ (മൈസൂരു, ഇരിട്ടി,…

Read More

സ്വിഫ്റ്റ് സർവീസുകൾ, ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഗതാഗത മന്ത്രി നിർവഹിച്ചു

ബെംഗളൂരു: കെ.എസ് .ആർ.ടി.സി സ്വിഫ്റ്റ് സർവ്വീസ്സുകളുടെ ഉദ്ഘാടനവും സ്വിഫ്റ്റ് സർവ്വീസ്സുകളുടെ ഫ്ലാഗ് ഓഫും ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആൻ്റണി രാജു ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിർവ്വഹിച്ചു. ചടങ്ങിൽ കെ.എസ് .ആർ.ടി.സി, കെ – സ്വിഫ്റ്റ് ചെയർമാൻ & മാനേജിoഗ് ഡയറക്ടർ ശ്രീ ബിജു പ്രഭാകർ, കെ.എസ് .ആർ .ടി.സി. വടക്കൻ മേഖലാ ഓഫീസ്സർ കെ.ടി.സെബി ,സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ: ഉല്ലാസ് ,സു: ബത്തേരി ഡി.ടി.ഒ ജോഷി ജോൺ, BGLR ഇൻ ചാർജ് ഗോവിന്ദൻ , ഇൻസ്പെക്ടർ ശ്രീ ലാൻസ് ലുവിസ്,…

Read More

ബസ് യാത്രയ്ക്കിടെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

ബെംഗളൂരു: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ചാണ് യാത്രക്കാരന്‍ പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അനോവറിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 800 ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്ട് ബസിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ചെക്‌പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് എക്‌സൈസ് അനോവറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് അതിർത്തിയിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.

Read More

വീണ്ടും അപകടത്തില്‍പെട്ട് കെ സ്വിഫ്റ്റ് ബസ് 

തിരുവനന്തപുരം:  കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു. കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച്‌ തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം. ലോറിയില്‍ തട്ടി ഇടത് സൈഡിലെ റിയര്‍വ്യൂ മിറര്‍ ഒടിഞ്ഞു. മുന്‍ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. ആര്‍ക്കും പരിക്കില്ല. സര്‍വ്വീസുകള്‍ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങള്‍ നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 11 ആം…

Read More
Click Here to Follow Us