ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്കുള്ള കേരള ആർടിസിയുടെ പുതിയ സർവീസ് ആരംഭിച്ചു. പേരാമ്പ്ര, മാനന്തവാടി വഴിയാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് മൈസൂരു, കുട്ട, മാനന്തവാടി, വെള്ളമുണ്ട, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര, അത്തോളി വഴി രാത്രി 12 മണിക്ക് കോഴിക്കോട് എത്തും. തിരികെ രാത്രി 9 ന് കോഴിക്കോട് നിന്നും ഇതേ റൂട്ടിൽ രാവിലെ 6 മണിക്ക് ബെംഗളൂരു സാറ്റ്ലൈറ്റ് ടെർമിനലിൽ എത്തും.ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

Read More

അടുത്ത മാസത്തോടെ കേരളത്തിലേക്ക് കർണാടക ആർടിസി യുടെ കൂടുതൽ സർവീസുകൾ 

ബെംഗളൂരു: ഫെബ്രുവരി മാസത്തോടെ കർണാടക ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ മലബാർ മേഖലയിലേക്കുള്ള സെർവീസുകളുടെ എണ്ണം ആറ് ആകും. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു നോൺ എസി സ്ലീപ്പറും മൈസുരുവിൽ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് എസി സ്ലീപ്പർ സർവീസുമാണ് ആരംഭിക്കുന്നത്. ഒപ്പം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും എസി  സ്ലീപ്പർ സർവീസ് തുടങ്ങും. സംസ്ഥാന ബജറ്റിന് മുന്നോടിയായി ബസുകൾ നിരത്തിൽ ഇറങ്ങും. കർണാടക ആർടിസി കൂടുതൽ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുമ്പോഴും കേരള ആർടിസിക്ക് മലബാർ മേഖലയിലേക്ക് സ്ലീപ്പർ സർവീസുകൾ…

Read More

ആകാശ എയർ സെപ്റ്റംബറോടെ 150 ലധികം പ്രതിവാര സർവീസ് നടത്തുമെന്ന് സൂചന 

ബെംഗളൂരു: ബെംഗളൂരു-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആകാശ എയര്‍ സെപ്റ്റംബര്‍ മാസം അവസാനത്തോടെ 150-ലധികം പ്രതിവാര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ. ആഗസ്റ്റ് 7 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഇപ്പോള്‍ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ,മുംബൈ-അഹമ്മദാബാദ് എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. സെപ്തംബര്‍ 10 മുതല്‍ ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ടും ആകാശ ആരംഭിക്കും. സെപ്തംബര്‍ അവസാനത്തോടെ പ്രതിവാര ഫ്ലൈറ്റുകള്‍ 150 കടക്കുമെന്നാണ് റിപ്പോർട്ട്‌ .…

Read More
Click Here to Follow Us