കേരള ആർ.ടി.സി. ബെംഗളൂരു- കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഇന്നു മുതൽ

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഡീലക്സ് എയർബസ് തിങ്കളാഴ്ച സർവീസ് ആരംഭിക്കും. വൈകീട്ട് ആറിന് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ കൊട്ടാരക്കരയിലെത്തും. 1044 രൂപയാണ് ടിക്കറ്റുനിരക്ക്.കൊട്ടാരക്കരയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിച്ചു. വൈകീട്ട് മൂന്നിന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.10-ന് ബെംഗളൂരുവിലെത്തും.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കൊപ്പ, മാനന്തവാടി, പേരാമ്പ്ര, കോഴിക്കോട് വഴിയാണ് സർവീസ്. തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി, പത്തനാപുരം വഴിയാണ് കൊട്ടാരക്കരയിലെത്തുക. കോവിഡിന് മുമ്പുവരെ ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് സേലംവഴി കേരള ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts