ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ സംസ്ഥാനത്ത് ദളിത്‌ യുവാവിന് മർദ്ദനം 

ബെംഗളൂരു: വാഹനത്തില്‍ ബി ആ‍ർ അംബേദ്കറെപറ്റിയുള്ള പാട്ട് വെച്ചതിന്റെ പേരിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം.

ശ്രീവര സ്വദേശി ദീപുവിനെയാണ് അക്രമികള്‍ ക്രൂരമായി മർദിച്ചത്.

ദീപുവും ഒരു സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

ശ്രീവാര ഗ്രാമത്തിലെ താമസിക്കുന്ന ദീപു പാല്‍ ശേഖരിക്കാനായാണ് നരസിംഹ മൂർത്തിയോടൊപ്പം വാനില്‍ സഞ്ചരിച്ചത്.

വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനം തടഞ്ഞു നിർത്തി ‍ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

ജാതി ചോദിച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

അടിവയറ്റില്‍ തൊഴിയേറ്റ് നിലവിളിച്ച ദീപുവിനെ നാട്ടുകാരെത്തി രക്ഷിച്ച്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആക്രമണത്തിനിടെ ദീപുവിൻ്റെ അരക്കെട്ടില്‍ ചവിട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒമ്പതോളം സ്റ്റിച്ചുകള്‍ ദീപുവിന്റെ ശരീരത്തിലുണ്ടെന്നും നിലവില്‍ അപകടനില തരണം ചെയ്തെന്നും ദീപുവിന്റെ ബന്ധു പറഞ്ഞു.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

ദളിത് സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഗുബ്ബി പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്
[masterslider id="10"]

Related posts