ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം 

ബെംഗളൂരു: തുമകുരുവിൽ ഒബലാപുര ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച്‌ യുവതിയും രണ്ട് ആണ്‍മക്കളും മരിച്ചു.

ബൈക്ക് യാത്രികരായ മധുഗിരി താലൂക്കിലെ പുരവർ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിർ ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കുടുംബം തുമകുരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

പുലർച്ചെ മൂടല്‍മഞ്ഞ് ട്രാക്ടറിനെ മറച്ചതാണ് കൂട്ടിയിടിയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കോറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ല പോലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡി.വൈ.എസ്.പി ചന്ദ്രശേഖർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts