ദോശമാവ് വീട്ടിൽഎത്തിക്കും, പുതിയ പദ്ധതിയുമായി  തപാൽ വകുപ്പ് ബെംഗളൂരു മേഖലയിൽ

ബെംഗളൂരു: നിരവധി പരീക്ഷണങ്ങളിലൂടെ മറ്റെല്ലാ മേഖലകളെയും പോലെ തപാല്‍ വകുപ്പും ഉപഭോക്തൃ സൗഹൃദമായി മാറാനുള്ള ശ്രമത്തിൽ ആണ്.

പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് നീങ്ങുന്ന തപാല്‍ വകുപ്പ് ഇത്തവണ ദോശ മാവ് വിതരണം ആണ് ലക്ഷ്യമിടുന്നുത്. ഇഡ്ഡലിയും ദോശ മാവും പടിവാതില്‍ക്കല്‍ എത്തുന്ന പദ്ധതിയാണ് ബെംഗളൂരു തപാല്‍ വകുപ്പ് അവതരിപ്പിക്കുന്നത്.

വരുമാനം മെച്ചപ്പെടുത്തുന്നതിനായി കര്‍ണ്ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ ഹാലിമാന്‍ ഗ്രൂപ്പിന്‍റെ ഉല്‍പ്പന്നങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ സെറ്റ് ഉല്‍പ്പന്നങ്ങള്‍ തിങ്കളാഴ്ച വിറ്റതായി കര്‍ണാടക സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്ര കുമാര്‍ പറഞ്ഞു. ആദ്യ ദിവസം 22 ഓളം പാഴ്സല്‍ ദോശ മാവ് ആളുകള്‍ ബുക്ക് ചെയ്തു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

പദ്ധതി ജനപ്രിയമായാല്‍, വലിയ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ബിസിനസ്സ് വിപുലീകരിക്കുകയും ചെയ്യും. തപാല്‍ വകുപ്പിന് ഇത് ആകര്‍ഷകമായ ഒരു ബിസിനസ് അവസരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പോസ്റ്റ്മാന്‍മാരാണ് ഡെലിവറി നടത്തുന്നതെങ്കിലും പിന്നീട് ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കും. അതേസമയം, മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരിക്കില്ലെന്ന് തപാല്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. റെഡിമെയ്ഡ് ഭക്ഷണത്തിന് പകരം പാചക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts