സംസ്ഥാനത്ത് മത്തി വീണ്ടും സ്റ്റാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിക്ക് ക്ഷാമം നേരിട്ടതിനെ തുടർന്ന് തൊട്ടാൽ പൊള്ളും വിലയിലേക്ക് മത്തി . കടലിലെ ലഭ്യതകുറവും ട്രോളിങ്ങുമാണ് മത്തിക്ഷാമം രൂക്ഷമാക്കിയത്.

ഇതുമൂലം സംസ്ഥാനത്ത് മത്തിക്ക് തീപിടിച്ച വിലയാണ് ഇപ്പോൾ കച്ചവടക്കാർ ഈടാക്കുന്നത്. കടലിൽ ഇറങ്ങുന്ന ചുരുക്കം വെള്ളങ്ങളിൽ മാത്രമേ മതി ലഭിക്കുന്നുള്ളൂ.

കിലോയ്ക്ക് 250 രൂപ മുതൽ 320 രൂപ വരെ മത്തിക്ക് നിലവിലെ വില. തമിഴ്നാട്ടിൽ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും മാർക്കറ്റിൽ കേരള മത്തിയാണ് പ്രിയം. കടലിൽ ചൂട് കൂടിയതാണ് മത്തി ക്ഷാമം രൂക്ഷമായതെന്ന് വിലയിരുത്തൽ. സിഎംഎഫ്ആർഐ പോലുള്ള പഠന സംഘങ്ങളുടെ റിപ്പോർട്ടും ഇത് ശരിവച്ചിരുന്നു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

ജൂലൈ 31നാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. ഇതോടെ നിലവിലെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts