ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; മലയാളി ഉൾപ്പെടെയുള്ളവർക്ക് പരിക്ക് 

ബെംഗളൂരു: ബൊമ്മസാന്ദ്ര കിതഗനഹള്ളിയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ കെട്ടിടം തകർന്നു.

അപകടത്തില്‍ മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.

നാരായണ ഹൃദയാലയയില്‍ ജോലി ചെയ്യുന്ന മലയാളിയായ വിശ്വം, തമിഴ്നാട് സ്വദേശി സുനില്‍ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ജയനഗർ സ്വദേശി സുനില്‍ കുമാറിന്റേതാണ് കെട്ടിടം.

തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു നില പൂർണമായും തകർന്നു.

സമീപത്തെ നാലുകെട്ടിടങ്ങളിലെ തൂണുകള്‍ക്കും കെട്ടിടത്തിന് മുന്നില്‍ നിർത്തിയിട്ട മൂന്നു കാറുകള്‍, ആറ് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കും കേടുപാട് പറ്റി.

അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts