പ്രധാനമന്ത്രിക്കെതിരെ “തീയ്യാ”കുന്ന രാഹുല്‍ ഗാന്ധിക്ക് പാകിസ്ഥാനില്‍ നിന്നും പിന്തുണ.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ പ്രതിരോധ വകുപ്പിനുമെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് പാക്കിസ്ഥാന്‍ പിന്തുണ. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണെന്ന് പാക്കിസ്ഥാന്‍ മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്.

രാഹുല്‍ ഗാന്ധിക്ക് റഹ്മാന്‍ മാലിക് ട്വിറ്ററിലൂടെ നല്‍കിയ അനുഗ്രഹവും ഇന്ത്യന്‍ ജനതയ്ക്ക്  ഉപദേശവും ഇങ്ങനെ: ”ആര്‍ജി (രാഹുല്‍ ഗാന്ധി)യാണ് അടുത്ത പ്രധാനമന്ത്രി. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കുക. ഞാന്‍ എന്റെമാത്രം കഴിവില്‍ നിങ്ങളുടെ ‘റോ’യേയും പ്രധാനമന്ത്രി മോദിയേയും ലോകത്തിന് തുറന്നുകാട്ടിക്കൊടുത്തു. ലോക മാധ്യമങ്ങള്‍ ഇന്ന്, എന്നെ നിങ്ങള്‍ പറഞ്ഞ ചീത്തയുടെ പേരിലല്ല, തെളിവടക്കമുള്ള എന്റെ ട്വീറ്റുകളെ തുടര്‍ന്നാണ് മോദിയില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നത്.” റഹ്മാന്‍ മാലിക്കിന്റെ ട്വീറ്റ് വിശദീകരിക്കുന്നു.


ഇതോടെ രാഹുലിന്റെ ‘കൈവിട്ട രാഷ്ട്രീയ’ക്കളിയുടെ ഉള്ളുകള്ളികള്‍ പുറത്തുവരികയാണ്. പ്രതിരോധ ഇടപാടുകളില്‍ ദുരൂഹത പരത്തിക്കൊണ്ടുള്ള രാഹുലിന്റെ വിമര്‍ശനങ്ങളും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളും അതിര്‍ത്തിയില്‍ പാക്‌സൈന്യം ഇന്ത്യക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചതും എല്ലാം കാര്യങ്ങള്‍ പറയാതെ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts