ആകാശ എയർ സെപ്റ്റംബറോടെ 150 ലധികം പ്രതിവാര സർവീസ് നടത്തുമെന്ന് സൂചന 

ബെംഗളൂരു: ബെംഗളൂരു-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആകാശ എയര്‍ സെപ്റ്റംബര്‍ മാസം അവസാനത്തോടെ 150-ലധികം പ്രതിവാര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ.

ആഗസ്റ്റ് 7 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഇപ്പോള്‍ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ,മുംബൈ-അഹമ്മദാബാദ് എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്.

നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. സെപ്തംബര്‍ 10 മുതല്‍ ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ടും ആകാശ ആരംഭിക്കും. സെപ്തംബര്‍ അവസാനത്തോടെ പ്രതിവാര ഫ്ലൈറ്റുകള്‍ 150 കടക്കുമെന്നാണ് റിപ്പോർട്ട്‌ . മുംബൈ, അഹമ്മദാബാദ്, കൊച്ചി, ബംഗളുരു, ചെന്നൈ എന്നീ അഞ്ച് നഗരങ്ങളിലായി ആറ് റൂട്ടുകളിലേക്ക് ആകാശ എയര്‍ ഇതിനകം വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

കാരിയര്‍ മികച്ച മൂലധനം നേടിയിട്ടുണ്ടെന്നും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള സാമ്പത്തിക മാര്‍ഗത്തിലൂടെ അതിന്റെ വളര്‍ച്ച സുരക്ഷിതമാണെന്നും ആകാശ എയര്‍ലൈനിന്റെ സിഇഒ വിനയ് ദുബെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts